മസ്‌കത്ത്: ബലിപെരുന്നാൾ ആഘോഷവേളയിൽ രാജ്യത്തെ ആരോഗ്യ സുരക്ഷാ നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി ഒമാൻ ആരോഗ്യ മന്ത്രാലയം. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയം പൊതുജനങ്ങൾക്കായി നിർദ്ദേശം പുറപ്പെടുവിച്ചത്.
ബലിപെരുന്നാൾ ആഘോഷ വേളയിൽ സംഘടിപ്പിക്കുന്ന സാമൂഹിക ചടങ്ങുകൾ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ടായിരിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. തുമ്മുന്ന അവസരത്തിലും, ചുമയ്ക്കുമ്പോഴും പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ ഒത്ത് ചേർന്നുള്ള ഈദ് പ്രാർത്ഥനകളിൽ നിന്നും, കുടുംബസംഗമങ്ങളിൽ നിന്നും വിട്ട് നിൽക്കേണ്ടതാണെന്നും നിർദ്ദേശമുണ്ട്.
Post Your Comments