Latest NewsNewsIndia

അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യയിൽ പെട്രോൾ തീർന്നുപോയേക്കാം: നിതിൻ ഗഡ്കരി

ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് പെട്രോൾ തീർന്നുപോകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ വിദർഭ ജില്ലയിൽ നിർമ്മിക്കുന്ന ബയോ എത്തനോൾ വാഹനങ്ങളിൽ ഉപയോഗിക്കുന്നുണ്ടെന്ന് ഗഡ്കരിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആഴത്തിലുള്ള കിണർ വെള്ളത്തിൽ നിന്ന് ഗ്രീൻ ഹൈഡ്രജൻ ഉണ്ടാക്കി കിലോയ്ക്ക് 70 രൂപയ്ക്ക് വിൽക്കാം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് പെട്രോൾ തീർന്നുപോകുമെന്നും അതിനാൽ ഫോസിൽ ഇന്ധനം രാജ്യത്ത് നിരോധിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കർഷകർ ഭക്ഷണം നൽകുന്നവർ മാത്രമല്ലെന്നും ഊർജദാതാക്കളാകേണ്ടതിന്റെ ആവശ്യകതയും ഗഡ്കരി എടുത്തുപറഞ്ഞു. ഗോതമ്പും നെല്ലും ചോളവും നട്ടുവളർത്തി ഒരു കർഷകനും തന്റെ ഭാവി മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ അകോലയിൽ വ്യാഴാഴ്ച പഞ്ചബ്രാവു ദേശ്മുഖ് കൃഷി വിദ്യാപീഠം ഗഡ്കരിക്ക് ഓണററി ഡോക്‌ടർ ഓഫ് സയൻസ് (ഡിഎസ്‌സി) ബിരുദം സമ്മാനിച്ചിരുന്നു. ഈ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ വൈസ് ചാൻസലർ ഡോ മോത്തിലാൽ മദൻ, വിസി ഡോ വിലാസ് ഭലെ, രജിസ്ട്രാർ, ഫാക്കൽറ്റി ഡീൻസ്, പ്രൊഫസർമാർ, അധ്യാപകർ, ബിരുദ വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button