ന്യൂഡല്‍ഹി: മൂന്നാം തലമുറ വന്ദേഭാരത് ട്രെയിന്‍ സെറ്റുകള്‍ക്ക് വേണ്ടിയുള്ള ടെണ്ടറിന്റെ സമയപരിധി ഇന്ത്യന്‍ റെയില്‍വേ നീട്ടി നല്‍കി. ജൂലൈ 26ല്‍ നിന്ന് ഒക്ടോബര്‍ 10 ലേക്കാണ് ലേലം നീട്ടിയത്. വ്യവസായ പങ്കാളികള്‍ പ്രോജക്ട് വിലയിരുത്തുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ലേല സമയപരിധി നീട്ടിയതെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
മൂന്നാം തലമുറ വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കുന്നതിനായി ഏകദേശം 15 കമ്പനികളാണ് ഇന്ത്യന്‍ റെയില്‍വേയെ സമീപിച്ചിട്ടുള്ളത്. അല്‍സ്റ്റോം ഇന്ത്യ, മേധ സെര്‍വോ ഡ്രൈവ്‌സ്, സീമെന്‍സ്, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, ടിറ്റാഗര്‍ വാഗണ്‍സ്, സിഎഎഫ്, ക്രോംപ്ടണ്‍ ഗ്രീവ്‌സ്, കമ്മിന്‍സ് ഇന്ത്യ, ഇഎല്‍ജിഐ എക്യുപ്‌മെന്റ്, ജൂപ്പിറ്റര്‍ വാഗണ്‍സ്, ടെക്‌സ്മാകോ, സൈനി ഇലക്ട്രിക്കല്‍ ആന്‍ഡ് എഞ്ചിനീയറിംഗ് വര്‍ക്ക്‌സ്, സിജി പവര്‍ ഇന്‍ഡസ്ട്രിയല്‍, ഹൈന്‍ഡ്‌റോവ് ഇന്‍ഡസ്ട്രിയല്‍, ഹൈന്‍ഡ്‌റോവ് ഇലക്ട്രിക്കല്‍ തുടങ്ങിയ കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ റെയില്‍വേയെ സമീപിച്ചിട്ടുണ്ട്.
Post Your Comments