Latest NewsKeralaNews

തൃശ്ശൂരില്‍ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന നാല് ബൈക്കുകൾ കത്തിച്ചു

തൃശ്ശൂര്‍: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന നാല് ബൈക്കുകൾ കത്തിച്ചു. തൃശ്ശൂർ ചേലക്കര വെട്ടിക്കാട്ടിരിയിൽ ഇന്ന് പുലര്‍ച്ചെ ആണ് സംഭവം. പള്ളിഞ്ഞാലിൽ മോഹനൻ്റെ വീട്ടിലെ ബൈക്കുകളാണ് കത്തിച്ചത്. മോഹനൻ്റെ ഓട്ടോറിക്ഷയും കത്തിക്കാൻ ശ്രമം നടന്നിട്ടുണ്ട്. മോഹനൻ്റെ മകൻ ബിബീഷ് ആർ.എസ്.എസ് പ്രവർത്തകനാണ്.

 

ഒരു ബൈക്ക് പൂര്‍ണ്ണമായും 3 ബൈക്കുകള്‍ ഭാഗികമായും കത്തി. വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും പെട്രോള്‍ ഒഴിച്ചിരുന്നു. എന്നാല്‍, ഇതിലേക്ക് തീപിടിച്ചില്ല. ഇന്നു പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം. ചെറുതുരുത്തി പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button