Latest NewsNewsLife StyleHealth & Fitness

തുളസിയിലയിട്ടു രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കൂ : ​ഗുണങ്ങൾ നിരവധി

തലേന്നു രാത്രി 2 ഗ്ലാസ് വെള്ളത്തില്‍ 10-12 തുളസിയിലകളിട്ടു രാവിലെ വെറുംവയറ്റില്‍ ഈ വെള്ളം കുടിയ്ക്കുന്നത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. കോള്‍ഡ്, ചുമ എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് തുളസിയില. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. ബാക്ടീരികളേയും വൈറസിനേയുമെല്ലാം ഇത് നശിപ്പിയ്ക്കും. അസുഖങ്ങള്‍ വരാതെ തടയാനും തുളസിയ്ക്ക് കഴിയും. ശരീരത്തിന് പ്രതിരോധശേഷി ലഭിയ്ക്കാന്‍ ഇത് നല്ലതാണ്. ഇത് വൈറസ് അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുന്നു. തുളസിക്ക് ബാക്ടീരിയകളെ ചെറുത്തു നില്‍ക്കാനുള്ള ശേഷിയുള്ളതുതന്നെയാണ് കാരണം. തുളസിയില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വിളര്‍ച്ച പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലതുമാണ്. അയേണ്‍ ഗുളികകളുടെ ഗുണം ചെയ്യുന്ന ഒന്നാണ് തുളസി.

ദഹനത്തെയും വയറിന്റെ ആരോഗ്യത്തെയും സഹായിക്കുന്ന ഒന്നാണ് തുളസി. ഇത് ശരീരത്തിലെ പിഎച്ച് ബാലന്‍സ് നില നിര്‍ത്താന്‍ സഹായിക്കും. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇതു സഹായിക്കും. പ്രമേഹത്തെ തടയാനുള്ള നല്ലൊരു വഴിയാണ് തുളസി വെള്ളം കുടിയ്ക്കുന്നത്. ഇതില്‍ യൂജിനോള്‍, മീഥൈല്‍ യൂജിനോള്‍, ക്യാരിയോഫൈലിന്‍ എന്നിവ ധാരാളം അടങ്ങിയിയിട്ടുണ്ട്. ഇത് പാന്‍ക്രിയാസ് പ്രവര്‍ത്തനങ്ങളെ സഹായിച്ച് ഇന്‍സുലിന്‍ പ്രവര്‍ത്തനം കൃത്യമായി നടക്കാന്‍ സഹായിക്കും.

Read Also : ‘എത്ര അപകടകരമാണ് മതയാഥാസ്ഥിതികതയും സ്ത്രീവിരുദ്ധതയും’: മറയ്ക്കകത്തെ ചര്‍ച്ചയെ വിമര്‍ശിച്ച് പ്രമോദ് പുഴങ്കര

ദിവസവും തുളസിയിട്ട വെള്ളം കുടിയ്ക്കുന്നതും തുളസിയില കഴിയ്ക്കുന്നതുമെല്ലാം ക്യാന്‍സര്‍ തടയാനുള്ള വഴിയാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകളും ക്യാന്‍സര്‍ കാരണമാകുന്ന കാര്‍സിനോജനുകളെ തടയാനുള്ള തുളസിയുടെ കഴിവുമാണ് ഈ ഗുണം നല്‍കുന്നത്. സ്‌ട്രെസ് കുറയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണ് തുളസി. സ്‌ട്രെസ് കുറയ്ക്കുവാന്‍ പുക വലിയ്ക്കുന്നവരുണ്ട്. ഇത്തക്കാര്‍ക്ക് തുളസി വെള്ളം കുടിയ്ക്കാം. നിക്കോട്ടിന്‍ ശരീരത്തിനു വരുത്തുന്ന ദൂഷ്യഫലങ്ങള്‍ ഒഴിവാക്കാനും തുളസി സഹായകമാണ്. ഇതില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. തുളസിയിലെ അഡാപ്റ്റജനെന്ന ഘടകമാണ് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇത് നാഡീവ്യൂഹത്തെ ശാന്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button