തിരുവനന്തപുരം: ചുരുങ്ങിയ കാലയളവിനിടെ വലിയ ലാഭം ഉണ്ടാക്കാനുള്ള പദ്ധതിയുമായി കെ.എസ്.എഫ്.ഇ വെറും മൂന്ന് വർഷം മാത്രം ദൈർഖ്യമുള്ള കെ.എസ്.എഫ്.ഇ മൾട്ടി ഡിവിഷ്ണൽ ചിട്ടിയിൽ നിന്നും പത്ത് ലക്ഷത്തോളം രൂപ നേടാം.
പത്ത് ലക്ഷം രൂപയുടെ 40 മാസം അടവ് വരുന്ന ചിട്ടിയിൽ പ്രതിമാസം 25,000 രൂപ വീതമാണ് നിക്ഷേപിക്കേണ്ടത്. ആദ്യ മാസം 25,000 രൂപയും തുടർന്നുള്ള മാസങ്ങളിൽ വീതോഹരി ലഭിക്കുന്നതിനാൽ 20,313 രൂപ വീതവുമാണ് അടവ്.
ഷിൻസോ ആബെയുടെ നിര്യാണം: അനുശോചനം അറിയിച്ച് യുഎഇ നേതാക്കൾ
കാലാവധിയെത്തുമ്പോൾ പത്ത് ലക്ഷത്തിന്റെ ഈ ചിട്ടിയിൽ നിന്നും 5 ശതമാനം കമ്മീഷൻ തുക കിഴിച്ച് 9.5 ലക്ഷം രൂപ ലഭിക്കും. എട്ട് ലക്ഷം രൂപ മാത്രമേ ഉപഭോക്താവ് അടയ്ക്കേണ്ടതായി വരുന്നുള്ളൂ. ഫലത്തിൽ ബാക്കി രണ്ട് ലക്ഷത്തോളം രൂപ ലാഭമാണ്.
ഓരോ മാസവും 4 പേർക്കാണ് ചിട്ടിതുക ലഭിക്കുന്നത്. ഒരെണ്ണം നറുക്കെടുപ്പും മറ്റു മൂന്നെണ്ണം വിളിയുമാണ്. ചിട്ടി പിടിച്ച തുക പിൻവലിയ്ക്കുന്നതിനായി സാലറി സർട്ടിഫിക്കറ്റ്, ആധാരം, ബാങ്ക് നിക്ഷേപത്തിന്റെ രസീതുകൾ, സ്വർണ്ണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, എൽ.ഐ.സി പോളിസി, ബാങ്ക് ഗ്യാരണ്ടി എന്നിവ ഹാജരാക്കണം.
Post Your Comments