ThrissurKeralaNattuvarthaLatest NewsNews

‘പുരോഗമനക്കാർക്ക് അമ്മേ… എന്ന വിളി പൊളിറ്റിക്കലി ഇൻകറക്റ്റ് ആണ്’: ആ മറ വിശ്വാസികൾക്ക് സ്വഭാവികതയാണെന്ന് അബ്‌ദുള്ള

തൃശൂർ: തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ജൻഡർ പൊളിറ്റിക്സ് വിഷയത്തിൽ ഇസ്ലാമിക സംഘടനയായ ‘വിസ്‌ഡ‌‌’ത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിക്കെതിരെ വിവിധയിടങ്ങളിൽ നിന്നായി വിമർശനം ഉയർന്നു. ഭാവി ഡോക്ടർമാരെ ഇത്തരം ‘മറ’കെട്ടി പഠിപ്പിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്തെന്ന ചോദ്യം പലരും ഉന്നയിക്കുന്നു. വിദ്യാർത്ഥികളെ തുണികൊണ്ട് മറതിരിച്ച സംഭവത്തിൽ വിമർശിക്കുന്ന പുരോഗമനക്കാർക്ക് മറുപടിയുമായി വിസ്‌ഡം നേതാവ് അബ്‌ദുള്ള ബേസിൽ രംഗത്തെത്തി.

മറയ്ക്കെതിരെ വിമർശനം ഉന്നയിക്കുന്നവരുടെ ലോകവീക്ഷണവും ചിന്താരീതികളും വെച്ച് നോക്കുമ്പോൾ വളരെ റിഗ്രസീവ് ആണ് ആ മറയെന്ന് അവർക്ക് തോന്നുമെന്ന് അദ്ദേഹം പറയുന്നു. ഇസ്‌ലാം മതത്തിൽ സമാനമായ നിർദ്ദേശങ്ങൾ പറയുന്നതിനാൽ, മതവിശ്വാസികൾക്ക് ഇത്തരം കാര്യം ഒരു സ്വഭാവികത മാത്രമാണെന്ന് അദ്ദേഹം പറയുന്നു. എന്നാൽ, പുരോഗമന ലിബറൽ ആശയങ്ങൾ മനസ്സിൽ പേറുന്നവർക്ക് ഇത് ഓരോന്ന് കേൾക്കുമ്പോഴും മറ കണ്ടപ്പോൾ ഉണ്ടായത് പോലെ ഞെട്ടലും പ്രയാസവും ഉണ്ടാകുമെന്നും അബ്‌ദുള്ള വ്യക്തമാക്കുന്നു.

ഒരു മതവിശ്വാസിക്ക് പല പുരോഗമന ആശയങ്ങൾ കേൾക്കുമ്പോൾ ഓക്കാനം വരികയും ‘അയ്യേ വൃത്തികേട്’ എന്ന് പറഞ്ഞ് ആട്ടുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. ജൻഡർ സെഗ്രിഗേഷൻ എത്രത്തോളം ആവാം, എന്താണ് അതിന്റെ പരിധി എന്ന വിഷയാധിഷ്ഠിത ചർച്ചക്ക് വന്നവരല്ല പ്രസ്തുത ഫോട്ടോയിലെ വിദ്യാർത്ഥികളെന്ന് അബ്‌ദുള്ള ചൂണ്ടിക്കാട്ടുന്നു.

അബ്‌ദുള്ള ബേസിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

രണ്ട് ലോകവീക്ഷണമാണ്, രണ്ട് ചിന്താരീതികളാണ്, സംവാദം ഏറെ പ്രയാസമാണ്!

തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ പങ്കെടുത്ത ഒരു പരിപാടിയിൽ ഇന്നലെ പങ്കെടുത്തിരുന്നു. പ്രസ്തുത പരിപാടിയിൽ സ്ത്രീകളും പുരുഷന്മാർക്കും ഇടയിൽ ഒരു മറ ഉണ്ടായിരുന്നത് വലിയ വിവാദമായിരിക്കുകയാണ് ?. ആ പോസ്റ്റിൽ വന്ന് തെറി പറയുന്നവരോടും പരിഹസിക്കുന്നവരോടും എനിക്ക് പ്രത്യേകിച്ചൊന്നും തോന്നുന്നില്ല. കാരണം അവരുടെ ലോകവീക്ഷണവും ചിന്താരീതികളും വെച്ച് നോക്കുമ്പോൾ വളരെ റിഗ്രസീവ് ആണ് ആ മറ.. വിമർശിക്കപ്പെടുക സ്വാഭാവികമാണ്.

ആ മറ കണ്ട് ആകെ വണ്ടറടിച്ച സുഹൃത്തുക്കളോട് ഞാൻ മതത്തിലുള്ള വേറെ ചിലത് പറയാം:

* മുസ്‌ലിം പള്ളികളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വേറെവേറെ എൻട്രൻസ് ആണ്, വേറെവേറെ ശുചീകരണസ്ഥലമാണ്, വേറെവേറെ പ്രാർത്ഥനാ സ്ഥലമാണ്.
* പ്രായപൂർത്തി ആയാൽ കൂടെപ്പിറപ്പുകളെ അവരുടെ കിടപ്പറകളിൽ നിന്ന് മാറ്റിക്കിടത്തണം.
* പുരുഷന്മാർക്ക് ഒരു അന്യസ്ത്രീയെ മറ്റൊരു ചിന്തയോടെ രണ്ടാമതൊന്ന് നോക്കാൻ പാടില്ല, അത് കണ്ണിന്റെ വ്യഭിചാരമാണ്.
* സ്ത്രീകൾ മുഖവും മുൻകൈയും ഒഴികെയുള്ള ഭാഗങ്ങൾ മറച്ചു വേണം വസ്ത്രം ധരിക്കാൻ..
ഞാനീ പറഞ്ഞതെല്ലാം വിശ്വാസികൾക്ക് ഒരു സ്വഭാവികതയും, വളരെ ചെറുപ്പം തൊട്ടേ പഠിച്ച കാര്യങ്ങളുമാണ്. എന്നാൽ പുരോഗമന ലിബറൽ ആശയങ്ങൾ മനസ്സിൽ പേറുന്നവർക്ക് ഇത് ഓരോന്ന് കേൾക്കുമ്പോഴും മറ കണ്ടപ്പോൾ ഉണ്ടായത് പോലെ ഞെട്ടലും പ്രയാസവും ഉണ്ടാകും.

ഇനി ഞാൻ ചില പുരോഗമന ആശയങ്ങൾ പറയാം :

* കുടുംബ സംവിധാനം തകർക്കപ്പെടണം, എങ്കിലേ പുരുഷാധിപത്യ ചൂഷണങ്ങൾ അവസാനിക്കൂ.. അതിനായി സ്വതന്ത്ര, സ്വവർഗ ലൈംഗികതയുടെ പ്രചരണം നാം ഏറ്റെടുക്കണം
* നഗ്നത നോർമലൈസ് ചെയ്യപ്പെടണം. എങ്കിലേ അതിന്റെ പേരിലുള്ള തുറിച്ചു നോട്ടങ്ങൾ ഇല്ലാതാവൂ..
* ‘അമ്മേ..’ (Mother) എന്ന വിളി പൊളിറ്റിക്കലി ഇൻകറക്റ്റ് ആണ്. Birthing people എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം..
* ചെറിയ കുട്ടികളുടെ അടക്കം ഓർഗാസം അളന്ന കിൻസിയുടെ ‘പഠന’ങ്ങളുടെ അടിസ്ഥാനത്തിലുള്ള ‘sexual liberation’ ആണ് ലോകത്തിന് ആവശ്യം!

ഇത് കേൾക്കുമ്പോൾ ലിബറൽ ആശയങ്ങളോട് exposed ആയിട്ടുള്ളവർക്ക് ഏറെ അഭിമാനവും സന്തോഷവുമാണ് തോന്നുക. എന്നാൽ ഒരു മതവിശ്വാസിക്ക് ഇതിൽ പലതും കേൾക്കുമ്പോൾ ഓക്കാനം വരികയും ‘അയ്യേ വൃത്തികേട്’ എന്ന് പറഞ്ഞ് ആട്ടുകയും ചെയ്യും.
ഇവിടെയാണ്‌ രണ്ട് കൂട്ടരും നിൽക്കുന്നത് രണ്ട് പ്രതലത്തിലാണ്, അതിനാൽ സംവാദം സാധ്യമല്ല എന്നത് വലിയൊരു വിഷയമായി വരുന്നത്. എന്റെ മുൻപത്തെ പോസ്റ്റിൽ വന്നവരാരും ജൻഡർ സെഗ്രിഗേഷൻ എത്രത്തോളം ആവാം, എന്താണ് അതിന്റെ പരിധി എന്ന വിഷയാധിഷ്ഠിത ചർച്ചക്ക് വന്നവരല്ല. ക്യാമ്പസുകളിലെ ചുമരുകളിൽ നഗ്നത വരച്ചിടുന്നതിനെ ‘അശ്ലീലം’ എന്ന് വിമർശിക്കുന്ന വിശ്വാസികളാരും sexual libertyയെ പറ്റിയുള്ള താത്വിക ചർച്ചക്ക് തയ്യാറുമായിരിക്കില്ല! അതുകൊണ്ട് കുറെയൊക്കെ അങ്ങോട്ടുമിങ്ങോട്ടും ട്രോളിയും പരിഹസിച്ചും മനസ്സിനെ തൃപ്തിപ്പെടുത്താം എന്ന് മാത്രം.

അടിസ്ഥാനപരമായി ജെൻഡർ സെഗ്രിഗേഷന്റെ വിഷയത്തിൽ മതത്തിന്റെയും ലിബറലിസത്തിന്റെയും വീക്ഷണം തന്നെ രണ്ട് രൂപത്തിലാണ്.

1. ആണും പെണ്ണും രണ്ടാണെന്നും, അവർക്കിടയിൽ കൃത്യമായ വേർതിരിവ് നിർബന്ധമാണ് എന്നുമാണ് മതം പറയുന്നത്. വിവാഹേതര ലൈംഗിക ബന്ധങ്ങളെ പാപമായി കാണുന്ന മതം, അതിലേക്കും ചൂഷണങ്ങളിലേക്കുമുള്ള വാതിൽ തന്നെ അടക്കണം എന്ന് പഠിപ്പിക്കുന്നു. അത്തരത്തിൽ ഉള്ള തെറ്റിലേക്ക് നയിക്കാത്ത സാമൂഹിക അവസ്ഥ കൂടി സൃഷ്ടിക്കണം. അതിന്റെ ഭാഗമായാണ് ജൻഡർ സെഗ്രിഗേഷൻ സാധിക്കുന്നിടത്തെല്ലാം വേണം എന്ന് മതം പഠിപ്പിക്കുന്നത്. (അത് മറയായി തന്നെ വേണോ, മാറ്റി ഇരുത്തിയാൽ പോരേ എന്നതൊക്കെ അതിനകത്തെ മറ്റു ചർച്ചകൾ).
എന്നാൽ എല്ലായിടത്തും ഈ സാമൂഹികാവസ്ഥ ഉണ്ടാക്കൽ പ്രായോഗികമാണോ? ആയിരിക്കില്ല (ഉദാ : ബസ്സിൽ, രോഗികളെ പരിചരിക്കുമ്പോൾ, etc). അങ്ങനെയുള്ള സന്ദർഭങ്ങളിൽ വ്യക്തിപരമായി ഉള്ള നിയമങ്ങൾ പരമാവധി പാലിക്കാനാണ് മതം പറയുന്നത് (നോട്ടം നിയന്ത്രിക്കുക, വസ്ത്രധാരണം, etc)

2. ചൂഷണങ്ങളും ദുരുപയോഗവും ഇല്ലാതാവാൻ പരമാവധി തുറന്നിടുകയും, ഇടകലരുകയും ചെയ്യുക എന്നതാണ് ലിബറൽ ലോകവീക്ഷണം പലപ്പോഴും പറയാറുള്ള പരിഹാരം. തുറന്നിട്ടാൽ, പരസ്പരമുള്ള അതിരുകൾ നേർത്തതാക്കിയാൽ, ചൂഷണം ഇല്ലാതായിക്കൊള്ളും എന്നതാണ് അത് സിദ്ധാന്തിക്കുന്നത്.

ഈ രണ്ട് ലോകവീക്ഷണങ്ങളുടെയും അടിസ്ഥാനം ചർച്ച ചെയ്യാൻ മാത്രം ബൗദ്ധിക പക്വതയും ക്ഷമയും ഉണ്ടെങ്കിൽ മാത്രമേ ഈ വിഷയത്തിൽ എന്തെങ്കിലും സംവാദമെങ്കിലും സാധ്യമാകൂ.. അതില്ലാത്തിടത്തോളം കാലം രണ്ട് ധ്രുവങ്ങളിലിരുന്ന് നമുക്ക് അങ്ങോട്ടുമിങ്ങോട്ടും പരിഹസിച്ചിരിക്കാം..

shortlink

Related Articles

Post Your Comments

Related Articles


Back to top button