ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സുരക്ഷാ സേന ഭീകര വിരുദ്ധ പോരാട്ടങ്ങള്‍ ശക്തമാക്കിയതോടെ, യുവാക്കളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി പാകിസ്ഥാന്‍. കശ്മീരില്‍ അസ്ഥിരത സൃഷ്ടിക്കാന്‍ സമൂഹ മാദ്ധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ് പാക് ഭീകര സംഘടനകള്‍. ഇതിനെതിരെ ശക്തമായ നടപടികളാണ് ഇന്ത്യന്‍ സൈന്യം സ്വീകരിക്കുന്നത്.
Read Also: തിരുവനന്തപുരത്ത് യുവാവിന് വെട്ടേറ്റു
കശ്മീരിലെ കത്വ ജില്ല കേന്ദ്രീകരിച്ച് ഇത്തരത്തില്‍ പ്രവര്‍ത്തനം നടത്തുന്ന ഗൂഢസംഘങ്ങളില്‍ ചിലരെ ജമ്മു കശ്മീര്‍ പോലീസ് അടുത്തയിടെ പിടികൂടിയിരുന്നു. സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും ഇന്ത്യാ വിരുദ്ധ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നതുമായ സമൂഹ മാദ്ധ്യമ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ യുഎപിഎ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം, കശ്മീരില്‍ അസ്വസ്ഥത പടര്‍ത്താനുള്ള പാക് ഭീകരരരുടെ ശ്രമങ്ങള്‍ക്ക് വിട്ടുവീഴ്ചയില്ലാത്ത മറുപടിയാണ് സൈന്യം നല്‍കുന്നത്. ഈ വര്‍ഷം ഇതുവരെ 118 ഭീകരരെയാണ് ജമ്മു കശ്മീരില്‍ സൈന്യം വിവിധ ഏറ്റുമുട്ടലുകളിലായി വധിച്ചത്. ഇവരില്‍ 32 പേര്‍ പാക് ഭീകരരാണ്.
Post Your Comments