പറന്നുയരാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ, ആകാശ എയറിന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് നൽകി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ അവസാന വാരത്തോടെയാണ് ആകാശ എയർ വാണിജ്യ അടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുക. രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള ഏറ്റവും പുതിയ എയർലൈനാണ് ആകാശ എയർ.
ആകാശ എയറിന്റെ ജീവനക്കാർക്കുള്ള പരിസ്ഥിതി സൗഹൃദ യൂണിഫോം കഴിഞ്ഞ ദിവസമാണ് കമ്പനി പുറത്തിറക്കിയത്. 2021 ഓഗസ്റ്റ് മാസത്തിലാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് ആകാശ എയർ നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്. എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ച കാര്യം ആകാശ എയർ ട്വിറ്ററിലൂടെയാണ് പങ്കുവെച്ചത്.
Also Read: ദേശീയപാതാ വികസനത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത് ഇടത് സര്‍ക്കാര്‍
റിപ്പോർട്ടുകൾ പ്രകാരം, 72 ബോയിംഗ് 737 മാക്സ് വിമാനങ്ങൾക്ക് ആകാശ എയർ ഓർഡർ നൽകിയിട്ടുണ്ട്. ഇവയിൽ 53 എണ്ണം വിമാനങ്ങൾ ബോയിംഗ് 737 MAX-8-200 ആകാനാണ് സാധ്യത. ഉയർന്ന ശേഷിയാണ് ഇവയുടെ പ്രധാന പ്രത്യേകത.
Post Your Comments