Latest NewsKeralaNews

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

വയനാട്: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമിച്ച കേസില്‍ റിമാന്റിലായിരുന്ന 29 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. കല്‍പ്പറ്റ സി.ജി.എം കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

കേസില്‍ എസ്.എഫ്.ഐ വയനാട് ജില്ലാ സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പെടെ അറസ്റ്റിലായിരുന്നു. എസ്.എഫ്.ഐ ആക്രമണത്തെ തള്ളി സി.പി.ഐ.എം നേരത്തെ രംഗത്തുവന്നിരുന്നു.

നേരത്തെ, രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേർക്കു നടന്ന അക്രമം ഗുരുതര വീഴ്ചയെന്നു വിലയിരുത്തി എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. സംസ്ഥാന കമ്മിറ്റിയുടെ അറിവോ അനുവാദമോ കൂടാതെ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്കു മാർച്ച് നടത്തിയതു ഗുരുതര വീഴ്ചയാണെന്നു വിലയിരുത്തിയായിരുന്നു നടപടി. പിരിച്ചുവിട്ട ജില്ലാ കമ്മിറ്റിക്കു പകരം ഏഴംഗ താൽക്കാലിക കമ്മിറ്റിക്കു രൂപംനൽകുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button