Latest NewsCricketNewsSports

ബര്‍മിംഗ്ഹാം ക്രിക്കറ്റ് ടെസ്റ്റിലെ തോൽവിയ്ക്ക് കാരണം ബാറ്റ്സ്മാൻമാർ: ദ്രാവിഡ്

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ബര്‍മിംഗ്ഹാം ക്രിക്കറ്റ് ടെസ്റ്റിലെ തോൽവിയ്ക്ക് കാരണം രണ്ടാം ഇന്നിംഗ്സിലെ ബാറ്റ്സ്മാൻമാരുടെ മോശം പ്രകടനമാണെന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ്സ്മാൻമാര്‍ ഉത്തരവാദിത്തം മറന്നു പോയെന്നും ഇക്കാര്യം സെലക്ടര്‍മാരുമായി വിശദമായി സംസാരിക്കുമെന്നും ദ്രാവിഡ് പറഞ്ഞു.

‘രണ്ടാം ഇന്നിംഗ്സിൽ ബാറ്റ്സ്മാൻമാര്‍ ഉത്തരവാദിത്തം മറന്നു. നേരത്തേ, ദക്ഷിണാഫ്രിക്കയിലും രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യന്‍ താരങ്ങള്‍ കളിമറന്നിരുന്നു. ഇക്കാര്യം സെലക്ടര്‍മാരുമായി വിശദമായി സംസാരിക്കും. ആദ്യ ഇന്നിംഗ്സില്‍ 132 റണ്‍സ് ലീഡ് നേടിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ്സ്മാൻമാര്‍ എല്ലാം കളഞ്ഞുകുളിച്ചു. ബൗളര്‍മാരും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല’.

‘ഷര്‍ദ്ദുല്‍ താക്കൂർ മുന്‍ മത്സരങ്ങളിലെല്ലാം ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടുള്ള ബൗളറാണ്. അശ്വിനെ പ്ലേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. പക്ഷെ സാഹചര്യങ്ങളും ടീം കോംബിനേഷനും നോക്കി മാത്രമേ അന്തിമ ഇലവനെ തെരഞ്ഞെടുക്കാൻ കഴിയു. ബര്‍മിംഗ്ഹാമിലെ പിച്ച് ആദ്യ ദിനങ്ങളില്‍ പേസര്‍മാരെ തുണക്കുന്നതായിരുന്നു. പുല്ലുള്ള പിച്ചില്‍ പേസര്‍മാര്‍ക്ക് തിളങ്ങാനാവുമെന്നായിരുന്നു പ്രതീക്ഷ’.

Read Also:- കരളിന്റെ ആരോ​ഗ്യത്തിന്..

‘എന്നാല്‍, അഞ്ചാം ദിനം പോലും സ്പിന്നര്‍മാര്‍ക്ക് കാര്യമായ പിന്തുണയൊന്നും പിച്ചിൽ നിന്ന് ലഭിച്ചിതുമില്ല. അത് ജാക് ലീച്ചായാലും രവീന്ദ്ര ജഡേജയായാലും ഒരുപോലെയായിരുന്നു. കാലാവസ്ഥയും നിര്‍ണായകമായി എന്നാണ് വിലയിരുത്തുന്നത്. കാരണം മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ പിച്ചില്‍ കാര്യമായി വെയില്‍ ലഭിക്കാഞ്ഞത് അവസാന ദിനം വിള്ളലുകള്‍ വീണ് സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകുന്നത് തടഞ്ഞു’ദ്രാവിഡ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button