CinemaMollywoodLatest NewsKeralaNewsEntertainment

സൗബിൻ ഷാഹിറിനെ തെറി വിളിച്ചിട്ടില്ല, അക്കൗണ്ട് ഹാക്ക് ചെയ്തതാണോ എന്നറിയില്ല: ഒമർ ലുലു

നടൻ സൗബിൻ ഷാഹിറിനെ ചീത്ത വിളിക്കുന്ന തരത്തിൽ തന്റെ പേരിൽ പ്രചരിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് സംവിധായകൻ ഒമർ ലുലു. സംഭവത്തിൽ സൗബിനും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കുമുണ്ടായ വിഷമത്തിൽ ഖേദം രേഖപ്പെടുത്തുന്നുവെന്നും ഒമർ ലുലു വ്യക്തമാക്കി. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതാണോ എന്ന് അറിയില്ലെന്നും സംവിധായകൻ വ്യക്തമാക്കി. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു ഒമർ ലുലുവിന്റെ വിശദീകരണം.

‘എന്റെ പേരിലുള്ള സോഷ്യൽ മീഡിയ പേജിലൂടെ സംവിധായകനും നടനുമായ ശ്രീ സൗബിൻ ഷാഹിറിനെ അപകീർത്തിപ്പെടുത്തുന്ന വിധം പോസ്റ്റ്‌ ചെയ്തതിന്റെ സ്ക്രീൻഷോട്ട് പരക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെടുകയും, പേജുകൾ കൈകാര്യം ചെയ്യുന്ന അഡ്മിൻമാരെ വിളിച്ചപ്പോൾ അവർക്കും ഇതിനെ പറ്റി ഒരു അറിവുമില്ല എന്നാണ് അറിഞ്ഞത്. ഇനി എന്റെ അക്കൗണ്ട് ഏതെങ്കിലും ഹാക്കേർസ് ഹാക്ക് ചെയ്തോ എന്നും എനിക്ക് അറിയില്ല. സൗബിൻ ഷാഹിറിനും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും വിഷമമുണ്ടായത് അറിഞ്ഞു. അതിൽ ഞാനും അങ്ങേയറ്റം ഖേദം രേഖപ്പെടുത്തുന്നു. ഇത് സംബന്ധിച്ചുണ്ടായ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു’, ഒമർ ലുലു ഫേസ്‌ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് സൗബിനെ തെറി വിളിച്ചുകൊണ്ടുള്ള ഒമർ ലുലുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് സോഷ്യൽ മീഡിയകളിൽ പ്രചരിച്ചത്. ഇതോടെ, സൗബിന്റെ ആരാധകർ സംവിധായകനെതിരേ രംഗത്ത് വന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button