Latest NewsNewsIndiaBusiness

പെട്രോളിൽ എഥനോൾ കൂട്ടിച്ചേർക്കുന്നത് പ്രോത്സാഹിപ്പിക്കും, പുതിയ മാറ്റങ്ങൾ ഇങ്ങനെ

മലിനീകരണത്തിന്റെ തോത് കുറയ്ക്കാനാണ് പെട്രോളിൽ എഥനോൾ കൂട്ടിച്ചേർക്കുന്നത്

എക്സൈസ് തീരുവയുമായി ബന്ധപ്പെട്ട് പുതിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി കേന്ദ്രം. പെട്രോളിൽ എഥനോള്‍ നിശ്ചിത അളവിൽ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട എക്സൈസ് തീരുവയാണ് കേന്ദ്രം ഒഴിവാക്കിയത്. ജൈവ ഇന്ധനങ്ങളിൽ ഒന്നാണ് എഥനോൾ.

പെട്രോളിൽ എഥനോളിന്റെ അളവ് കൂട്ടിച്ചേർക്കൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എക്സൈസ് തീരുവ പൂർണമായും ഒഴിവാക്കിയത്. നിലവിൽ, 10 ശതമാനം വരെ ചേർക്കുന്നതിനാണ് ഇളവ്. എന്നാൽ, പുതിയ ഉത്തരവ് പ്രകാരം, 12 ശതമാനം മുതൽ 15 ശതമാനം വരെയുള്ള എഥനോൾ ചേർക്കലിനാണ് എക്സൈസ് തീരുവ ഒഴിവാക്കിയത്.

Also Read: സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

മലിനീകരണത്തിന്റെ തോത് കുറയ്ക്കാനാണ് പെട്രോളിൽ എഥനോൾ കൂട്ടിച്ചേർക്കുന്നത്. പഞ്ചസാര വ്യവസായത്തിന്റെ ഉപോൽപ്പന്നമായതിനാൽ മികച്ച ജൈവ ഇന്ധനം കൂടിയാണ് എഥനോള്‍. അതേസമയം, സസ്യ എണ്ണയിൽ നിന്നുള്ള രാസപദാർത്ഥം 20 ശതമാനം വരെ ഡീസലിൽ ചേർക്കുന്നതിനും എക്സൈസ് തീരുവ ഒഴിവാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button