തിരുവനന്തപുരം: ഭരണഘടനയെ വിമര്‍ശിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ സിപിഎം നേതാവ് സജി ചെറിയാനെതിരെ കേസെടുക്കാന്‍ തിരുവല്ല കോടതിയുടെ നിര്‍ദ്ദേശം. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് സജി ചെറിയാനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നുമുള്ള ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
അതിനിടെ, വിവാദ പരാമര്‍ശത്തില്‍ ഫിഷറിസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രാജിവച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് രാജി. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ചേംബറിലേക്ക് വിളിപ്പിച്ച് രാജി ആവശ്യപ്പെടുകയായിരുന്നു.
ഭരണഘടനയ്ക്ക് എതിരായ പരാമർശങ്ങളെ തുടർന്ന് മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാൻ മടങ്ങിയത് ഔദ്യോഗിക വാഹനം ഒഴിവാക്കി കൊണ്ട്. സജി ചെറിയാന്റെ ചുമതല മറ്റൊരു മന്ത്രിയ്ക്ക് നൽകാനാണ് തീരുമാനം. പുതിയ മന്ത്രി വേണ്ടെന്നാണ് പാർട്ടിയിലെ ധാരണ. ഒന്നാം പിണറായി മന്ത്രിസഭയിൽ ഇ പി ജയരാജൻ രാജിവെച്ച ശേഷം മടങ്ങി വന്നത് പോലെ സജി ചെറിയാനും ഇപ്പോഴത്തെ വിവാദങ്ങളും നിയമ പ്രതിസന്ധികളും മറികടന്ന് തിരികെ വരാനുള്ള സാധ്യതകൾ കൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
Post Your Comments