Latest NewsIndiaNewsCrime

കാമുകിക്ക് മറ്റൊരു കാമുകനെന്ന് സംശയം: വെല്ലൂരിൽ യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം

വെല്ലൂർ: തമിഴ്‌നാട്ടിലെ വെല്ലൂരിൽ കാമുകിയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്. 20 വയസുള്ള യുവാവ് ആണ് തന്റെ കാമുകിയെ കത്തി കൊണ്ട് കുത്തിയത്. യുവതി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കാമുകിക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് യുവാവ് ഈ ക്രൂരകൃത്യം ചെയ്തത്. വെല്ലൂർ ജില്ലയിലെ ഗുപ്പതമോട്ടൂർ സ്വദേശിയായ സതീഷ് കുമാർ (20) ആണ് തന്റെ കാമുകിയെ ആക്രമിച്ചത്.

ഗുപ്പതമോട്ടൂർ ഉള്ള സ്വകാര്യ കോളേജിൽ ഓർത്തോ ടെക്‌നീഷ്യൻ പഠനത്തിന്റെ നാലാം വർഷത്തിലാണ് യുവാവ്. റാണിപ്പേട്ടിലെ ഒരു സ്വകാര്യ കോളേജിൽ മെഡിക്കൽ റെക്കോർഡ് കോഴ്‌സ് പഠിക്കുകയായിരുന്ന യാസിനി എന്ന 18 കാരിയെ ആണ് സതീഷ് കുമാർ കുത്തിയത്. കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. പെൺകുട്ടിയെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സതീഷ് കുമാർ പെൺകുട്ടിയുടെ വീട്ടുകാരെ സമീപിച്ചതായി റിപ്പോർട്ടുണ്ട്.

Also Read:‘മുംബൈ സ്‌ഫോടനങ്ങൾ, ദാവൂദ് ഇബ്രാഹിം മുതലായ കാര്യങ്ങളിലൊന്നും തീരുമാനമെടുക്കാൻ സാധിച്ചിരുന്നില്ല’: ഏക്നാഥ് ഷിൻഡെ

എന്നാൽ, ബുധനാഴ്ച ബസ് കാത്തുനിൽക്കുന്നതിനിടെ ഇവർ തമ്മിൽ തർക്കമുണ്ടായി. യാസിനി മറ്റൊരാളുമായി പ്രണയത്തിലാണെന്ന് സതീഷ് കുമാർ സംശയിച്ചിരുന്നുവെന്നാണ് ആരോപണം. വെല്ലൂർ തിരുവളം ബസ് സ്റ്റാൻഡിന് സമീപം വെച്ച് തർക്കം രൂക്ഷമായതോടെ പ്രകോപിതനായ സതീഷ് കൈയിൽ കരുതിയിരുന്ന ചെറിയ കത്തികൊണ്ട് യാസിനിയുടെ കഴുത്തിൽ കുത്തുകയായിരുന്നു.

യാസിനി ഉടൻ കുഴഞ്ഞുവീണു. കണ്ടുനിന്നവർ ഉടൻ സതീഷിനെ പിടികൂടി. രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്ന യാസിനിയെ ആംബുലൻസ് വിളിച്ച് നാട്ടുകാർ തന്നെ ആശുപത്രിയിലെത്തിച്ചു. വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് യാസിനി ഇപ്പോൾ. സ്ഥലത്തെത്തിയ തിരുവളം പോലീസ് സതീഷ് കുമാറിനെ അറസ്റ്റ് ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button