ബാലുശ്ശേരി: പാലോളിയിലെ ആള്‍ക്കൂട്ട മര്‍ദ്ദന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. അവിടനല്ലൂര്‍ മൂടോട്ടുകണ്ടി സഫീറിനെയാണ് (31) പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : യുക്രൈൻ സംഘർഷം: ഇന്ത്യ സ്വീകരിച്ചത് ശരിയായ നിലപാടെന്ന് വിദേശകാര്യ മന്ത്രി
കഴിഞ്ഞ മാസം 23-ന് ആണ് കേസിനാസ്പദമായ സംഭവം. ഡി.വൈ.എഫ്.ഐ പാലോളി യൂണിറ്റ് സെക്രട്ടറി ജിഷ്ണു രാജിനെ ഫ്ലക്സ് ബോര്‍ഡ് നശിപ്പിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കുകയും തോട്ടിലെ വെള്ളത്തില്‍ മുക്കി ഭീഷണിപ്പെടുത്തുകയും ചെയ്തത് സഫീറാണെന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിലൂടെ വ്യക്തമായിരുന്നു. ഇതിനുശേഷം ഒരാഴ്ചയായി സഫീര്‍ ഒളിവിലായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ, മുസ്‌ലിം ലീഗ്, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരടക്കം ഒമ്പത് പേര്‍ റിമാന്‍ഡിലാണ്. ജാതീയ അധിക്ഷേപം, വധശ്രമം എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments