ഡൽഹി: കാളി ഡോക്യുമെന്ററിയുടെ സംവിധായകയ്ക്കു നേരെ വധഭീഷണിയുമായി ക്ഷേത്രപുരോഹിതൻ. അയോദ്ധ്യയിലെ ഹനുമാൻഗഡി ക്ഷേത്രത്തിലെ പുരോഹിതനാണ് സംവിധായിക ലീന മണിമേഖലയ്ക്കു നേരെ ഭീഷണി മുഴക്കിയത്.
ക്ഷേത്രത്തിലെ പുരോഹിതന്മാരിൽ ഒരാളായ രാജു ദാസ്, ‘നിനക്കെന്താണ് വേണ്ടത്? നിന്റെ തല ഞങ്ങൾ ഉടലിൽ നിന്നും വേർപ്പെടുത്തണോ?’ എന്നായിരുന്നു ഭീഷണിയുടെ സ്വരത്തിൽ ചോദിച്ചത്. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന ഈ ഡോക്യുമെന്ററി കേന്ദ്രസർക്കാർ നിരോധിക്കണമെന്നും രാജു ദാസ് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ശക്തമായ പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Also read: ‘അഗ്നിപഥ് പദ്ധതി മൂലം രാജ്യത്തുണ്ടാവുക പരിശീലിപ്പിക്കപ്പെട്ട ഭീകരർ’: രാജസ്ഥാൻ റവന്യൂ മന്ത്രി
സിഗരറ്റ് വലിക്കുന്ന കാളിയുടെ പോസ്റ്ററുമായി ഇറങ്ങിയ ഡോക്യുമെന്ററി രാജ്യമൊട്ടാകെ വൻ വിവാദം സൃഷ്ടിച്ചിരുന്നു. നിലവിൽ, ഉത്തർപ്രദേശിലെയും ഡൽഹിയിലെയും പോലീസ് സംവിധായികയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Post Your Comments