ദുബായ്: ബലി പെരുന്നാൾ പ്രമാണിച്ചുള്ള അവധി ദിനങ്ങളിൽ വിസ സേവനങ്ങൾക്ക് തങ്ങളുടെ സ്മാർട് ചാനലുകൾ ഉപയോഗപ്പെടുത്തണമെന്ന് നിർദ്ദേശിച്ച് ദുബായ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സാണ് ഇക്കാര്യം നിർദ്ദേശിച്ചത്.
Read Also: എം.എൽ.എ സ്ഥാനത്ത് തുടരാൻ സജി ചെറിയാന് അര്‍ഹതയില്ല: എം.എൽ.എ സ്ഥാനവും രാജിവയ്ക്കണമെന്ന് കെ. സുരേന്ദ്രൻ
അൽ അവീറിലെ കസ്റ്റ്മർ ഹാപ്പിനസ് ക്ലിയറൻസ് വിഭാഗം ഈ മാസം 8 മുതൽ 11 വരെ രാവിലെ 6 മുതൽ രാത്രി 10 വരെ ഉപയോക്താക്കളെ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അടിയന്തര സേവനങ്ങൾക്ക് ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ ടെർമിനൽ 3ലെ ജിഡിആർഎഫ്എ ഓഫീസ് 24 മണിക്കൂറും പ്രവർത്തിക്കും. ദുബായിലെ വിസ സംബന്ധമായ ഏത് അന്വേഷണങ്ങൾക്കും ടോൾ ഫ്രീ നമ്പറായ 800 5111 ൽ ബന്ധപ്പെടാം.
Post Your Comments