തിരുവനന്തപുരം: ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമർശം നടത്തിയതിനെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന്‍ രാജിവച്ച സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത്.
സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചതുകൊണ്ട് മാത്രം പ്രശ്നം തീരുന്നില്ലെന്നും എം.എൽ.എ സ്ഥാനവും രാജിവയ്ക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സമാജിക സ്ഥാനം രാജിവയ്ക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി അറേബ്യയിൽ പൊടിക്കാറ്റ്: ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
എം.എൽ.എ സ്ഥാനത്ത് തുടരാൻ സജി ചെറിയാന് ധാർമ്മികമായും നിയമപരമായും അര്‍ഹതയില്ലെന്നും രാജിയ്ക്ക് തയ്യാറായില്ലെങ്കിൽ നിയമനടപടികളുമായി ബി.ജെ.പി മുന്നോട്ടു പോവുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. സജി ചെറിയാന്റെ പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പരാതികളുണ്ടായിട്ടും, പൊലീസ് കേസെടുത്തിട്ടില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.
‘രാജിവെച്ചത് സ്വതന്ത്ര തീരുമാനപ്രകാരമാണെന്നാണ് സജി ചെറിയാൻ പറയുന്നത്. ഇത്രയും ഗുരുതരമായ തെറ്റുചെയ്തിട്ടും രാജിവയ്ക്കാൻ സി.പി.എം ആവശ്യപ്പെടാത്തത് നിയമ വിരുദ്ധമാണ്. രാജ്യത്തോട് കൂറില്ലാത്തവരാണ് സി.പി.എം എന്ന് വീണ്ടും തെളിയിക്കുകയാണ്,’ സുരേന്ദ്രൻ പറഞ്ഞു.
Post Your Comments