ഭോപ്പാൽ: കാളീ മാതാവിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് പോലീസ്. ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പോലീസ് വ്യക്തമാക്കി.
ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 295എ പ്രകാരമാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തിയതിനുള്ള വകുപ്പാണിത്. മഹുവ മൊയ്ത്രയുടെ പരാമർശപ്രകാരം, ഹിന്ദു മതവികാരം വ്രണപ്പെട്ടുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ചൂണ്ടിക്കാട്ടി.
കാളീദേവിയെ കുറിച്ച് പാർലമെന്റ് അംഗമായ മഹുവ മൊയ്ത്ര നടത്തിയ പരാമർശത്തെ സ്വന്തം പാർട്ടിയായ തൃണമൂൽ കോൺഗ്രസ് പോലും തള്ളിപ്പറഞ്ഞിരുന്നു. കാളീ മാംസം കഴിക്കുകയും മദ്യം സേവിക്കുകയും ചെയ്യുന്ന ദൈവമാണ് എന്നായിരുന്നു എംപി പറഞ്ഞത്.
നിങ്ങൾക്ക് നിങ്ങളുടെ ദൈവത്തെ സങ്കൽപ്പിക്കാനുള്ള അവകാശമുണ്ട്. ചിലയിടങ്ങളിൽ ദൈവത്തിന് വിസ്കി വഴിപാടായി നൽകുന്നു, ചിലയിടത്ത് അത് നിഷിദ്ധമാകുന്നു എന്നും എംപി പറഞ്ഞിരുന്നു. സിക്കിമിൽ ഇത് സർവസാധാരണമാണ് എന്നും അവർ ചൂണ്ടിക്കാട്ടി.
Post Your Comments