റിയാദ്: വിലക്കയറ്റം നിയന്ത്രിക്കാൻ വിപണിയിൽ പരിശോധന ശക്തമാക്കി സൗദി അറേബ്യ. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നിർദ്ദേശത്തെ തുടർന്നാണ് വിലക്കയറ്റം നിയന്ത്രിക്കാൻ സൗദി വിപണിയിൽ പരിശോധന ശക്തമാക്കിയത്.
Read Also: പൊലീസിനെ കുഴയ്ക്കി ഒരു മോഷണം: കവര്‍ച്ചയ്ക്ക് ശേഷം ഇത് ഞാനാണ് ധൂം 4 എന്നെഴുതി വെച്ച് മോഷ്ടാക്കള്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ 7,400 ലേറെ ഉത്പന്നങ്ങളുടെ വിലനിലവാരം പരിശോധിച്ചതായി മന്ത്രാലയം അറിയിച്ചു. ഇറക്കുമതിയ്ക്ക് ചെലവേറിയതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വാണിജ്യ മന്ത്രി വ്യക്തമാക്കി. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുമെന്നും അദ്ദേഹം അറിയിച്ചു.
വില നിയന്ത്രിക്കുക, ഉത്പന്ന വിതരണക്കാരുടെ ബാഹുല്യം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പരിശോധന നടത്തുന്നതെന്നാണ് അധികൃതർ വിശദമാക്കുന്നത്.
Read Also: ഭരണഘടനയെ ബഹുമാനിക്കുന്ന പൊതു പ്രവർത്തകനാണ് ഞാൻ, ഭരണഘടനയോട് അങ്ങേയറ്റം കൂറുപുലര്‍ത്തി: സജി ചെറിയാൻ
Post Your Comments