ഡൽഹി: സസ്പെൻഡ് ചെയ്യപ്പെട്ട ബിജെപിയുടെ ഔദ്യോഗിക വക്താവ് നൂപുർ ശർമയെ പിന്തുണച്ച് ബിജെപി പാർലമെന്റ് അംഗം ദിലീപ് ഘോഷ്. അക്രമങ്ങൾക്ക് പിറകിൽ നിൽക്കുന്ന ചിന്താധാരയെ അദ്ദേഹം തള്ളിപ്പറയുകയും ചെയ്തു.
ഇന്ത്യ ടുഡേ കോൺക്ലേവ് ഈസ്റ്റ് 2022ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സ്വാതന്ത്ര്യത്തിനു മുൻപ് ഇന്ത്യയിൽ നിരവധി കലാപങ്ങൾ ഉണ്ടായിരുന്നു. നൂറുകണക്കിന് പേർ കൊല്ലപ്പെട്ട ഇത്തരം കലാപങ്ങളുടെ പിറകിലുള്ള തത്വശാസ്ത്രത്തെ വിമർശിക്കാനും തള്ളിപ്പറയാനും ലോകത്തിന് മടിയായിരുന്നു. എന്നാൽ, ഇപ്പോൾ അതല്ല സ്ഥിതി.’- ദിലീപ് ഘോഷ് പറഞ്ഞു.
നൂപുർ ശർമ പറഞ്ഞത് തെറ്റാണെന്ന് നിങ്ങൾ ചിന്തിക്കുന്നുവെങ്കിൽ മുന്നോട്ടു വരാനും ടിവിയിൽ ചർച്ചയിൽ പങ്കെടുക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ആശയപരമായി എതിർക്കുന്നതിനു പകരം, ആ തത്വശാസ്ത്രത്തിന്റെ വക്താക്കൾ വാളുകൾ പുറത്ത് എടുക്കുകയാണ് ചെയ്യുന്നത് എന്നും ദിലീപ് ഘോഷ് ചൂണ്ടിക്കാട്ടി.
Post Your Comments