COVID 19corona positive storiesLatest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 566 കേസുകൾ

സൗദി അറേബ്യയിലെ കോവിഡ് കണക്കുകൾ അറിയാം

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. ചൊവ്വാഴ്ച്ച 566 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 782 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള ഒരു മരണമാണ് ചൊവ്വാഴ്ച്ച സൗദിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Read Also: ‘ജസ്റ്റിസ് സൂര്യകാന്ത് വിരമിക്കുന്നതുവരെ അദ്ദേഹത്തെ റോസ്‌റ്ററിൽ ഉൾപ്പെടുത്തരുത്’- ചീഫ് ജസ്റ്റിസിന് കത്ത്

7,97,940 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,81,314 പേർ രോഗമുക്തി നേടി. 9,212 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 143 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: വിമാനത്താവളങ്ങളിലെ ആരോഗ്യ മുൻകരുതലുകളെ കുറിച്ച് ഹജ് തീർത്ഥാടകരെ ബോധവത്കരിക്കാൻ വിദഗ്ധരെ നിയോഗിച്ച് യുഎഇ

shortlink

Related Articles

Post Your Comments

Related Articles


Back to top button