
പാലക്കാട്: ആരാധനാലയങ്ങളിലും സാമുദായിക സംഘടനകളിലും വര്‍ഗീയത ശക്തികള്‍ പിടിമുറുക്കാന്‍ അനുവദിക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ്. വര്‍ഗീയ ശക്തികള്‍ ക്ഷേത്രങ്ങളിലും പള്ളികളിലും പിടിമുറുക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് യൂത്ത് കോണ്‍ഗ്രസ് തങ്ങളുടെ മുന്‍ നിലപാടില്‍ മാറ്റം വരുത്തിയത്. പ്രധാന പ്രവര്‍ത്തകര്‍ സാമുദായിക സംഘടനകളുടെ നേതൃസ്ഥാനത്തുണ്ടാവരുതെന്ന നിലപാടാണ് നേരത്തെ യൂത്ത് കോണ്‍ഗ്രസ് സ്വീകരിച്ചത്.
വര്‍ഗീയതയെ ചെറുത്ത്, അതില്‍ ആകൃഷ്ടരായവരെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് മടക്കികൊണ്ടുവരാനും അത് വഴി സാധിക്കുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃ ക്യാമ്പിലാണ് ഇക്കാര്യം പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചത്.
പാര്‍ട്ടി ആശയങ്ങള്‍ പഠിപ്പിക്കാന്‍ പഠനക്യാമ്പ് തുടങ്ങാനും യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതിന് പുറമേ പ്രാദേശിക തലത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ അടിത്തറ ശക്തിപ്പെടുത്താന്‍ ഓരോ മണ്ഡലത്തിലും പത്തോളം യൂണിറ്റുകളും ആരംഭിക്കും. സംഘടന, സേവനവും യുവാക്കളുടെ നവ ആശയങ്ങളും, രാഷ്ട്രീയം, ഭാവി, പരിസ്ഥിതി, സമൂഹസേവനം എന്നീ വിഭാഗങ്ങളിലാണ് പ്രമേയങ്ങള്‍ അവതരിപ്പിച്ചത്.
Post Your Comments