Latest NewsKeralaNews

ആദിവാസി സ്ത്രീക്ക് നേരെ കൊടിയ മര്‍ദ്ദനം: കഴുത്തില്‍ ചെരിപ്പുമാല തൂക്കി തെരുവിലൂടെ ഭര്‍ത്താവിനെ ചുമലിലേറ്റി നടത്തിച്ചു

യുവതിയുടെ കഴുത്തില്‍ ചെരിപ്പുമാല തൂക്കി തെരുവിലൂടെ ഭര്‍ത്താവിനെ ചുമലിലേറ്റി നടത്തിച്ചു.

മധ്യപ്രദേശ്: സംസ്ഥാനത്ത് ആദിവാസി സ്ത്രീയ്ക്ക് നേരെ കൊടിയ മർദ്ദനം. വിവാഹേതര ബന്ധം ആരോപിച്ചാണ് സ്ത്രീയെ നാട്ടുകാര്‍ ആക്രമിച്ചത്. ഭര്‍ത്താവിനെ ചുമലിലേറ്റി ഗ്രാമം ചുറ്റിക്കുകയും ചെയ്ത സംഭവത്തില്‍ 11 പേര്‍ക്കെതിരെ കേസ്. സ്ത്രീയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ ഒമ്പത് പേരെ ഉദയ്‌നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ബോര്‍പദാവ് എന്ന ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച സ്ത്രീയുടെ ഭര്‍ത്താവ്, ഇവരെ വലിച്ചിറക്കി മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ച് കീറുകയും ചെയ്തു.

Read Also: മാധ്യമ വിചാരണ നിയമവാഴ്ചയ്ക്ക് ആരോഗ്യകരമല്ല: സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കണമെന്ന് ജസ്റ്റിസ് ജെ.ബി. പര്‍ദിവാല

യുവതിയുടെ കഴുത്തില്‍ ചെരിപ്പുമാല തൂക്കി തെരുവിലൂടെ ഭര്‍ത്താവിനെ ചുമലിലേറ്റി നടത്തിച്ചു. ഇതിന്റെ വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് സംഭവത്തെപ്പറ്റിയുളള പൊലീസ് വിശദീകരണം. സംഭവത്തിന് പിന്നാലെ ഹരി സിംഗ് ബിലാല നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ആദിവാസികള്‍ അതികഠിനമായ അവസ്ഥകളിലൂടെ കടന്നുപോകുമ്പോള്‍ രാഷ്ട്രീയ നാടകങ്ങളിലാണ് ബി.ജെ.പിക്ക് താല്‍പര്യമെന്ന് സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് കമല്‍നാഥ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button