കൊച്ചി: യേശുവിനേയും ക്രിസ്തു മതത്തേയും അവഹേളിച്ച ഇസ്ലാമിക മത പ്രഭാഷകന്‍ വസീം അല്‍ ഹിക്കാമിക്കെതിരെ നടപടിയെടുത്ത് പോലീസ്. കൊച്ചി സൈബര്‍ പോലീസാണ് കേസ് എടുത്തത്. കോടതി ഇടപെടലിനെ തുടര്‍ന്നാണ് പോലീസ് നടപടിയെടുത്തത്. യേശു പിഴച്ചുപെറ്റതാണെന്ന് ഉള്‍പ്പെടെയുളള ഇയാളുടെ പരാമര്‍ശങ്ങള്‍ ക്രൈസ്തവ സമൂഹത്തിനിടയില്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ഉള്‍പ്പെടെയുളളവര്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ല. തുടര്‍ന്ന് അനൂപ് ആന്റണി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ മുന്‍പില്‍ നേരിട്ട് ഹാജരായി പരാതി ബോധിപ്പിക്കുകയായിരുന്നു. വിഷയത്തില്‍ കഴമ്പുണ്ടന്നും, അതീവ ഗൗരവമുള്ള വിഷയമാണെന്നും മനസിലാക്കിയ കോടതി ഉടന്‍ തന്നെ നടപടി എടുക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഡിജിപിക്കും തുടര്‍ന്ന് എറണാകുളം സൈബര്‍ സെല്ലിലും ആണ് അനൂപ് ആന്റണി പരാതി നല്‍കിയിരുന്നത്. മത വികാരം വ്രണപ്പെടുത്തിയതിനും മതവൈരം വളര്‍ത്തിയതിനുമാണ് കേസ്. നേരത്തെ പിസി ജോര്‍ജ്ജിനെതിരെ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ നടപടി സ്വീകരിച്ച പോലീസ്് വസീം അല്‍ ഹിക്കാമിയെ അറസ്റ്റ് ചെയ്യാത്തത് ഇരട്ടത്താപ്പ് ആണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
വസീം അല്‍ ഹിക്കാമിക്ക് അര്‍ഹിക്കുന്ന ശിക്ഷ നേടിക്കൊടുക്കുന്നത് വരെ ഈ കേസുമായി മുന്‍പോട്ട് പോകുമെന്ന് അനൂപ് ആന്റണി അറിയിച്ചു. യേശു ക്രിസ്തുവിനെ അപമാനിച്ച വസീം അല്‍ ഹിക്കാമിക്ക് എതിരെ നടപടി എടുക്കാത്തതിനാല്‍ കോടതിയെ സമീപിക്കേണ്ടി വന്ന അവസ്ഥ കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യമാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് പി.സി.ജോര്‍ജിനും വസീം അല്‍ ഹിക്കാമിക്കും ഇവിടെ ഇരട്ടനീതി നടപ്പിലാക്കുന്നതെന്നും അനൂപ് ആന്റണി ചോദിച്ചു.
പിഴച്ച പുത്രന്‍ ഉണ്ടായതിനാണ് ക്രിസ്തുമസിന് കേക്ക് മുറിക്കുകയും ആശംസകള്‍ പറയുകയും ബാന്‍ഡും ചാട്ടവും ആഭാസവുമൊക്കെയായി ആഘോഷിക്കുകയും ചെയ്യുന്നത് എന്നായിരുന്നു വസീം അല്‍ ഹിക്കാമിയുടെ വാക്കുകള്‍.
Post Your Comments