ഷാർജ: 194 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ബലിപെരുന്നാൾ പ്രമാണിച്ചാണ് ഷാർജ ഭരണാധികാരി തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടത്.
ഷാർജ ഭരണാധികാരിയുടെ തീരുമാനത്തെ ഷാർജ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി അറിയിച്ചു.
അതേസമയം, 737 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഉത്തരവിട്ടു. ബലിപെരുന്നാൾ പ്രമാണിച്ചാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടത്.
മോചിതരായ തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കുമെന്ന് യുഎഇ പ്രസിഡന്റ് അറിയിച്ചു. മോചിതരായ തടവുകാർക്ക് അവരുടെ ജീവിതത്തിന്റെ ഒരു പുതിയ അധ്യായം ആരംഭിക്കാനുള്ള അവസരവും യുഎഇ ഭരണകൂടം നൽകുന്നുണ്ട്.
Post Your Comments