Latest NewsKeralaNewsDevotional

സീതയുടെ കണ്ണുനീർ കൊണ്ട് രൂപപ്പെട്ട കുളം: വയനാട് പൊൻകുഴി സീതാദേവി ക്ഷേത്രത്തെക്കുറിച്ചറിയാം

ഏകയും ദുഃഖിതയുമായ സീതയുടെ കണ്ണീർ ഒഴുകി പരന്ന് രൂപം കൊണ്ടതാണ് സീത കുളം

ഇനി വരുന്നത് രാമായണ നാളുകൾ. ഭക്തിയുടെ നിറവിൽ രാമായണ ശീലുകൾ ഓരോ വീട്ടിലും നിറയുന്ന രാവുകൾ. രാമായണ കഥാ ചരിത്രം ആഖ്യാനം ചെയ്യപ്പെട്ടത് വയനാട്ടിലാണെന്നു നാടോടി വാമൊഴി ചരിത്രങ്ങളുണ്ട്. അതിനെ സാധൂകരിക്കുന്ന ചില ഇടങ്ങളെ പരിചയപ്പെടാം.

സീതാദേവി ക്ഷേത്രം

വയനാട് പൊൻകുഴി സീതാദേവി ക്ഷേത്രം വളരെ പ്രശസ്തമാണ്. ദേശീയ പാത 766 നോട് ചേർന്ന് സുൽത്താൻ ബത്തേരി മൈസൂർ പാതയിൽ മുത്തങ്ങയിലാണ് സീതാ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

read also: സജി ചെറിയാന്റെ വിവാദ പരാമർശം: വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി

സീത കുളം

പൊൻകുഴി സീതാതീർത്ഥം എന്ന പേരിൽ അറിയപ്പെടുന്ന ഒരു സീത കുളമുണ്ട്. രാമായണ കഥയിൽ, ശ്രീരാമചന്ദ്രന്റെ ആജ്ഞപ്രകാരം അനുജൻ ലക്ഷ്മണൻ ഗർഭവതിയായ സീത ദേവിയെ ഉൾക്കാട്ടിൽ ഉപേക്ഷിക്കാനെത്തി എന്നും പൊൻകുഴിയിലെ ആൽമരത്തണലിൽ ഇരുത്തി മടങ്ങി എന്നുമാണ് സങ്കല്പം. ഏകയും ദുഃഖിതയുമായ സീത കണ്ണീർ വാർത്തു. ആ കണ്ണീർ ഒഴുകി പരന്ന് രൂപം കൊണ്ടതാണ് സീത കുളം എന്നാണു വിശ്വാസം.

പിന്നീട്, വാത്മീകി മുനി സീതാദേവിയെ കാണുകയും തന്റെ ആശ്രമത്തിലെത്തിച്ച് പരിചരിച്ചുവെന്നും ഐതിഹ്യം. ഇതിന് സമീപം ഒരു ശ്രീരാമ ക്ഷേത്രവും ഉണ്ട്.

വാത്മീകി ആശ്രമം

വാത്മീകി ലവകുശൻമാർക്ക് വിദ്യ പറഞ്ഞു കൊടുത്ത വാത്മീകി ആശ്രമം മുള്ളൻ കൊല്ലിക്കടുത്ത് സ്ഥിതി ചെയ്യുന്നു.

shortlink

Post Your Comments


Back to top button