ദുബായ്: ഇലക്ട്രിക് ബസ് പരീക്ഷണ ഓട്ടത്തിന് തയ്യാറെടുത്ത് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. പ്രകൃതി സൗഹൃദ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണ ഓട്ടത്തിന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി ഓസ്‌ട്രേലിയൻ ബസ് നിർമാണ സ്ഥാപനമായ ബസ്‌ടെക് ഗ്രൂപ്പുമായി കരാർ ഒപ്പുവച്ചു.
ദുബായിയുടെ എല്ലാ ഗതാഗത മാർഗങ്ങളുമായി ബന്ധപ്പെടുത്തിയാണ് സർവീസ് പരീക്ഷണം നടത്തുന്നത്. ബസ് ടെക്കിന്റെ ബസുകൾ 2017 മുതൽ ദുബായിൽ ഷട്ടിൽ സർവ്വീസ് നടത്തുന്നുണ്ട്. ഇതിന്റെ പുതിയ തലമുറ ബസുകളാണ് ഇനി പരീക്ഷണം നടത്തുന്നതെന്ന് ആർടിഎ വ്യക്തമാക്കി.
Post Your Comments