പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് പുത്തൻ ചുവടുകളുമായി ഹെൽത്ത് വിസ്ത ഇന്ത്യ ലിമിറ്റഡ്. ഐപിഒ സംബന്ധിച്ച രേഖകൾ മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് സമർപ്പിച്ചിട്ടുണ്ട്. പോർട്ടിയ ബ്രാൻഡിന്റെ ഉടമസ്ഥരാണ് ഹെൽത്ത് വിസ്ത ഇന്ത്യ. ആശുപത്രിക്ക് പുറത്തുള്ള ആരോഗ്യ സേവനങ്ങളാണ് പോർട്ടിയ ലഭ്യമാക്കുന്നത്.
ഐപിഒയുടെ ബിക്ക് റണ്ണിംഗ് ലീഡ് മാനേജർമാരായി എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ്, ഐഐഎഫ്എൽ സെക്യൂരിറ്റീസ്, ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ് എന്നിവരെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
Also Read: ആദ്യ വാർഷിക ജനറൽ ബോഡി യോഗം നടത്താനൊരുങ്ങി എൽഐസി, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ഒരു രൂപ മുഖവിലയുള്ള 200 കോടി രൂപയുടെ പുതിയ ഓഹരികൾക്ക് പുറമേ, നിലവിലെ ഓഹരി ഉടമകളുടെ 56,252,654 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലും ഉൾപ്പെട്ട ഐപിഒ ആണ് നടത്താൻ ഉദ്ദേശിക്കുന്നത്. സമാഹരിക്കുന്ന തുക പ്രധാനമായും വായ്പ തിരിച്ചടവ്, മെഡിബിസ് ഫാർമയുടെ വികസനം എന്നീ ആവശ്യങ്ങൾക്കായിരിക്കും ഉപയോഗിക്കുക. കൂടാതെ, ഈ തുകയിൽ നിന്ന് മെഡിക്കൽ ഉപകരണങ്ങളും വാങ്ങും.
Post Your Comments