Latest NewsNewsIndiaBusiness

ഒഎൻഡിസി: 75 നഗരങ്ങളിൽ ഉടൻ പ്രവർത്തനം ആരംഭിക്കും

പദ്ധതിയുടെ പൈലറ്റ് പരീക്ഷണങ്ങൾ നടത്തിയത് ബംഗളൂരുവിലായിരുന്നു

ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒഎൻഡിസി) ഉടൻ പ്രവർത്തനമാരംഭിക്കും. സർക്കാർ പിന്തുണയുള്ള വികേന്ദ്രീകൃത ഇ- കൊമേഴ്സ് ശൃംഖലയാണ് ഒഎൻഡിസി. റിപ്പോർട്ടുകൾ പ്രകാരം, ഓഗസ്റ്റ് മാസം മുതലാണ് ഈ സംവിധാനം നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ കേരളത്തിലെയടക്കം 75 നഗരങ്ങളിലാണ് നിലവിൽ വരുന്നത്. എന്നാൽ, ഏതൊക്കെ നഗരങ്ങളാണ് പട്ടികയിൽ ഉൾപ്പെടുന്നതെന്ന് വ്യക്തമായിട്ടില്ല.

പദ്ധതിയുടെ പൈലറ്റ് പരീക്ഷണങ്ങൾ നടത്തിയത് ബംഗളൂരുവിലായിരുന്നു. മല്ലിയിലയും ഹോട്ടൽ ഭക്ഷണവും ഡെലിവർ ചെയ്തുകൊണ്ടാണ് പരീക്ഷണം ആരംഭിച്ചത്. പദ്ധതി വിജയകരമായതോടെ, നിലവിൽ 150 ലധികം കമ്പനികളാണ് ഈ ശൃംഖലയുടെ ഭാഗമാകാനൊരുങ്ങുന്നത്. ആദ്യ ഘട്ടത്തിൽ പലവ്യഞ്ജനങ്ങൾ, ഇലക്ട്രോണിക്സ്, തുണിത്തരങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയാണ് ലഭ്യമാക്കുന്നത്.

Also Read: കാമുകിയുമായുള്ള ലൈംഗിക ബന്ധത്തിനിടെ യുവാവ് മരിച്ചു: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

നിലവിലെ ഇ- കോമേഴ്സ് രംഗത്തെ ഒരു പൊതു ശൃംഖലയുടെ ഭാഗമാക്കാനാണ് ഒഎൻഡിസി ലക്ഷ്യമിടുന്നത്. ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയാണ് പ്രധാന സ്വകാര്യ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button