Latest NewsKeralaNews

കെ.എസ്.ആര്‍.ടി.സി ബസിനടിയിലേക്ക് സ്കൂട്ടര്‍ ഇടിച്ചുകയറി: യാത്രക്കാരന്‍ മരിച്ചു

ബസിന്റെ മുൻഭാഗത്ത് ഇടതുവശത്തെ ചക്രത്തിനിടയിൽ കുരുങ്ങി സ്‌കൂട്ടർ തകർന്നു.

പാലാ: കെ.എസ്.ആര്‍.ടി.സി ബസിനടിയിലേക്ക് സ്കൂട്ടര്‍ ഇടിച്ചുകയറി ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ചു. പാലാ-പൊന്‍കുന്നം റോഡില്‍ രണ്ടാം മൈലിന് സമീപം തിങ്കളാഴ്ച രാത്രി 11.45ന് ആയിരുന്നു അപകടം. പനമറ്റം അക്കരക്കുന്ന് രാജേന്ദ്രന്‍പിള്ളയാണ് (62) മരിച്ചത്. രാത്രി ഹോട്ടലിലെ ജോലികഴിഞ്ഞ് രാജേന്ദ്രൻ പിള്ള വീട്ടിലേക്ക് മടങ്ങവേയാണ് അപകടം നടന്നത്.

പെരിക്കല്ലൂരിൽ നിന്ന് പൊൻകുന്നത്തേക്ക് എത്തിയതാണ് ബസ്. മഴപെയ്ത് കഴിഞ്ഞ സമയത്ത് സ്‌കൂട്ടർ റോഡിൽ തെന്നിനീങ്ങിയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. പൊൻകുന്നം ഡിപ്പോയുടെ പെരിക്കല്ലൂർ റൂട്ടിലോടുന്ന ബസിനടിയിലേക്കാണ് സ്‌കൂട്ടർ തെന്നിമറിഞ്ഞ് വീണത്.

Read Also: സ്വപ്നാ സുരേഷിന്റെ മകള്‍ വിവാഹിതയായി

ബസിന്റെ മുൻഭാഗത്ത് ഇടതുവശത്തെ ചക്രത്തിനിടയിൽ കുരുങ്ങി സ്‌കൂട്ടർ തകർന്നു. സംഭവം നടന്നയുടൻതന്നെ പൊൻകുന്നം പോലീസ് സ്ഥലത്തെത്തി യാത്രക്കാരുടെ സഹായത്തോടെ പരിക്കേറ്റയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button