Latest NewsKeralaNews

സ്വപ്നാ സുരേഷിന്റെ മകള്‍ വിവാഹിതയായി

തിങ്കളാഴ്ച രാവിലെ 9.30തോടെ മണ്ണന്തല ക്ഷേത്രത്തിലായിരുന്നു ലളിതമായ ചടങ്ങ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദം സൃഷ്ടിച്ച സ്വപ്ന സുരേഷിന്റെ മകള്‍ ഗൗരി വിവാഹിതയായി. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശി ആനന്ദാണ് വരന്‍. തിങ്കളാഴ്ച രാവിലെ 9.30തോടെ മണ്ണന്തല ക്ഷേത്രത്തിലായിരുന്നു ലളിതമായ ചടങ്ങ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മുന്നൊരുക്കങ്ങളെല്ലാം രഹസ്യമായിട്ടായിരുന്നു. സ്വപ്ന ചടങ്ങില്‍ പങ്കെടുത്തില്ല.

Read Also:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആന്ധ്രാപ്രദേശ് സന്ദര്‍ശനത്തിനിടെ വന്‍ സുരക്ഷാ വീഴ്ച

സ്വപ്നയുടെ ആദ്യവിവാഹത്തിലെ മകളാണിത്. ഭര്‍ത്താവ് കൃഷ്ണകുമാറാണ് വിവാഹം നടത്തിയത്. ഏറെ നാളായുള്ള മകളുടെ പ്രണയമാണിത്. മകളുടെ ആഗ്രഹത്തിന് വഴങ്ങിയാണ് കൃഷ്ണകുമാര്‍ വിവാഹം നടത്തിയതെന്നാണ് വിവരം. പാലക്കാട് സ്വപ്നയ്‌ക്കൊപ്പമുണ്ടായിരുന്ന മകള്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് തിരുവനന്തപുരത്ത് കൃഷ്ണകുമാറിന്റെ അടുത്തേക്ക് എത്തിയത്. സ്വര്‍ണക്കടത്ത് കേസിന് മുന്‍പേ ഗൗരിയും ആനന്ദും പ്രണയത്തിലായിരുന്നു.

മകളുടെ വിവാഹത്തിന് കൂടുതല്‍ മാധ്യമ ശ്രദ്ധ കിട്ടാതിരിക്കാനാണ് സ്വപ്ന എത്താത്തതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button