കൊച്ചി: ഭരണഘടനയ്ക്കെതിരായി മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതികരണവുമായി, നടൻ ഹരീഷ് പേരടി രംഗത്ത്. ഉത്തരേന്ത്യയിൽ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങൾക്കെതിരെ പോലും വലിയ രീതിയിൽ പ്രതികരിക്കുന്ന, മലയാളി സാംസ്കാരിക നായകന്മാരുടെ പൊള്ളത്തരത്തിനെതിരെ, സോഷ്യൽ മീഡിയയിലൂടെയാണ് ഹരീഷ് പ്രതികരിച്ചത്.
നമുക്ക് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാമെന്നും അവിടുത്തെ തെരുവുകളിൽ, മനുഷ്യാവകാശ ലംഘനങ്ങൾ തളിർത്തു പൂവിടരുകയും അവിടുത്തെ പ്രസംഗവേദികളിൽ ഭരണഘടനാ ലംഘനങ്ങൾ പൂക്കുകയും ചെയ്തോയെന്ന് നോക്കാമെന്നും ഹരീഷ് പരിഹസിച്ചു.
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങി ഹെൽത്ത് വിസ്ത ഇന്ത്യ ലിമിറ്റഡ്
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
വരൂ പ്രിയരെ..നമുക്ക് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം…അതികാലത്തെഴുന്നേറ്റ് അവിടുത്തെ തെരുവുകളിൽ മനുഷ്യാവകാശ ലംഘനങ്ങൾ തളിർത്തു പൂവിടരുകയും അവിടുത്തെ പ്രസംഗവേദികളിൽ ഭരണഘടനാ ലംഘനങ്ങൾ പൂക്കുകയും ചെയ്തോ എന്നുനോക്കാം…അവിടെവെച്ച് നിങ്ങൾക്ക് ഞങ്ങളുടെ പ്രതിരോധവും പ്രതിഷേധവും തരും…കഥ -കുന്തവും കൊടചക്രവും…
Post Your Comments