Latest NewsIndia

‘ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ഭയവും വിമുഖതയും നിറഞ്ഞു നിൽക്കുന്നു’: അഭിഷേക് സിംഘ്‌വി എം.പി

ഡൽഹി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ, ഭയത്തിന്റെ അന്തരീക്ഷവും വിമുഖതയും നിറഞ്ഞു നിൽക്കുന്നു എന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഭിഷേക് സിംഘ്‌വി. ഇന്ത്യ ടുഡേ കോൺക്ലേവ് ഈസ്റ്റ് 2022-ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ, ഭയത്തിന്റെ അന്തരീക്ഷവും വിമുഖതയും നിറഞ്ഞു നിൽക്കുകയാണ്. അതാണ് ഇപ്പോഴത്തെ അവസ്ഥ. പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുന്നതിന് ഭയക്കുന്ന സ്ഥിതിവിശേഷമാണ്. നാലു വർഷം മുൻപത്തെ ട്വീറ്റ് വിവാദമാണെങ്കിൽ, അത് അറസ്റ്റ് കൂടാതെ തന്നെ പരിഹരിക്കാമായിരുന്നു.’-
സിംഘ്‌വി വ്യക്തമാക്കി.

‘ജഡ്ജിമാർ ചില പരാമർശങ്ങൾ നടത്തിയത് വിധി പ്രസ്താവിക്കുന്ന വേളയിലാണ്. അതുകൊണ്ടു തന്നെ, അത് തീർച്ചയായും നിയമവിധേയമാണ്.’ ചില സുപ്രധാന കേസുകളിൽ സുപ്രീം കോടതി ജഡ്ജിമാർ നടത്തിയ പരാമർശം പ്രതിഷേധം സൃഷ്ടിച്ചതിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു. പ്രശ്നം പത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രീതിയിലാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button