KeralaLatest NewsNews

ട്രോമ കെയർ സംവിധാനം ശക്തിപ്പെടുത്താൻ 80 ലക്ഷം

 

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നു മെഡിക്കൽ കോളേജുകളിൽ ട്രോമ കെയർ സംവിധാനം ശക്തിപ്പെടുത്തുന്നതിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോട്ടയം മെഡിക്കൽ കോളേജ് 40 ലക്ഷം രൂപ, എറണാകുളം മെഡിക്കൽ കോളേജ് 20 ലക്ഷം രൂപ, മഞ്ചേരി മെഡിക്കൽ കോളേജ് 20 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് എത്രയും വേഗം തീവ്ര പരിചരണം ഉറപ്പാക്കാൻ സർക്കാർ വലിയ പ്രവർത്തനങ്ങളാണ് നടത്തുന്നത്. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പിലാക്കിയ ക്വാളിറ്റി മാനേജ്മെന്റ് ഇനിഷ്യേറ്റീവ് മറ്റ് മെഡിക്കൽ കോളജുകളിലും നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

രണ്ട് ഓർത്തോ ടേബിൾ ഇലട്രിക് 10 ലക്ഷം, ട്രോമ ഓപ്പറേഷൻ തീയറ്ററിലെ ഓർത്തോപീഡിക്, സർജിക്കൽ ഉപകരണങ്ങൾക്ക് 3.75 ലക്ഷം, അത്യാഹിത വിഭാഗത്തിലെ സ്ലിറ്റ് ലാംബ് 2.90 ലക്ഷം, അൾട്രാ സൗണ്ട് എക്കോ പ്രോബ് 10 ലക്ഷം, ലാപ്രോസ്‌കോപ്പിക് ഉപകരണങ്ങൾ 4 ലക്ഷം എന്നിവ സജ്ജമാക്കാനാണ് കോട്ടയം മെഡിക്കൽ കോളേജിന് തുക അനുവദിച്ചത്.

പേഷ്യന്റ് വാമർ, ഫ്ളൂയിഡ് വാമർ 2.30 ലക്ഷം, മൾട്ടിപാരാമീറ്റർ മോണിറ്റർ 6.40 ലക്ഷം, രണ്ട് ഡിഫിബ്രിലേറ്റർ 5.60 ലക്ഷം, രണ്ട് ഫീറ്റൽ മോണിറ്റർ 1.60 ലക്ഷം എന്നിങ്ങനെയാണ് എറണാകുളം മെഡിക്കൽ കോളേജിന് തുക അനുവദിച്ചത്.

മൂന്ന് ഐസിയു കോട്ട് 4.50 ലക്ഷം, ഡിഫിബ്രിലേറ്റർ വിത്ത് കാർഡിയാക് മോണിറ്റർ 2.88 ലക്ഷം, എട്ട് മൾട്ടി മോണിറ്റർ 5.52 ലക്ഷം തുടങ്ങിയവയ്ക്കാണ് മഞ്ചേരി മെഡിക്കൽ കോളേജിന് തുകയനുവദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button