മുംബൈ: മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി പദം വ്യക്തിപരമായി മോഹിച്ചിരുന്നതല്ലെന്ന് ഏകനാഥ് ഷിന്‍ഡെയുടെ വെളിപ്പെടുത്തല്‍. താന്‍ മോഹിച്ചിട്ടില്ല, വിധിയാണ് ഈ ചുമതലയില്‍ കൊണ്ടെത്തിച്ചതെന്നും ഷിന്‍ഡെ പറഞ്ഞു. സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ.
Read Also: പാലക്കാട് 13 വയസുകാരി പ്രസവിച്ച സംഭവം: 16 കാരനായ സഹോദരൻ അറസ്റ്റിൽ
‘ബിജെപിക്ക് 115 എംഎല്‍മാരുടെ പിന്തുണ ഉണ്ടായിരുന്നു, തന്റെ പക്ഷത്ത് 50 പേരും. എന്നിട്ടും ബിജെപി തന്നോട് വലിയ കനിവ് കാണിച്ചു. മുഖ്യമന്ത്രി പദം തനിക്ക് നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്രമന്ത്രി അമിത് ഷാ, ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവരോടും നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. മുഖ്യമന്ത്രി പദം ലഭിക്കുമെന്ന യാതൊരു പ്രതീക്ഷയും തനിക്കുണ്ടായിരുന്നില്ല’, ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.
‘ഇപ്പോഴിതാ ബിജെപി-ശിവസേന സഖ്യസര്‍ക്കാര്‍ അധികാരത്തിലേറി. ബാലാസാഹേബ് താക്കറെയുടെ വിശ്വാസങ്ങളെ മുറുകെപിടിച്ചാണ് ഈ മുന്നേറ്റം. ബാലാസാഹേബിന്റെ സൈനികനാണ് ഇപ്പോള്‍ മുഖ്യമന്ത്രി പദത്തിലുള്ളത്’, അദ്ദേഹം പറഞ്ഞു.
Post Your Comments