
മുക്കം: തോട്ടുമുക്കത്ത് തെരുവുനായയുടെ ആക്രമണം. മൂന്ന് ആടുകളെ കടിച്ചുകൊന്നു. വല്ലൂർ ആലീസിന്റെ ആടുകളെയാണ് തെരുവുനായ കടിച്ചു കൊന്നത്.
Read Also : പത്മശ്രീ പീറ്റർ ബ്രൂക്ക് വിടവാങ്ങി: മണ്മറഞ്ഞത് മഹാഭാരതത്തെ ലോകപ്രശസ്തമാക്കിയ നാടകപ്രതിഭ
തൊട്ടുമുക്കം മുസ്ലീം പള്ളിയുടെ പരിസരത്താണ് സംഭവം. പള്ളിത്താഴെ അങ്ങാടിക്ക് സമീപം വാളാങ്കുളത്തിൽ ഉണ്ണിയുടെ നാല് മുയലുകളെയും കോഴിയെയും കഴിഞ്ഞ ദിവസങ്ങളിൽ നായ കടിച്ചു കൊന്നിരുന്നു. അതേസമയം, തോട്ടുമുക്കത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായകളുടെ ആക്രമണം വർദ്ധിച്ചതോടെ നാട്ടുകാർ ആശങ്കയിലായിട്ടുണ്ട്.
സംഭവം പഞ്ചായത്തിൽ അറിയിച്ചിട്ടുണ്ടെന്നും എന്നാൽ, തെരുവ് നായയെ കൊല്ലുന്നതിനുള്ള പദ്ധതിയില്ല എന്ന മറുപടിയാണ് പഞ്ചായത്തിൽ നിന്ന് കിട്ടിയതെന്നും വാർഡ് മെംബർ സിജി ബൈജു പറഞ്ഞു.
Post Your Comments