കോട്ടയം: കേരളത്തിന്റെ സ്വന്തം പത്രക്കടലാസ് ഉടൻ യാഥാർത്ഥ്യമാകും. റിപ്പോർട്ടുകൾ പ്രകാരം, കേരള പേപ്പർ പ്രോഡക്റ്റ് ലിമിറ്റഡിൽ ഒക്ടോബർ മാസം മുതൽ വ്യവസായിക അടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിക്കും. കഴിഞ്ഞ ജനുവരിയിലാണ് മുഖ്യമന്ത്രി പുതിയ കമ്പനി ഉദ്ഘാടനം ചെയ്തത്. എന്നാൽ, വിവിധ സാങ്കേതിക കാരണങ്ങൾ കൊണ്ട് വ്യാവസായിക ഉത്പ്പാദനം വൈകുകയായിരുന്നു.
ഉൽപ്പാദനത്തിന് ആവശ്യമായ പേപ്പർ മെഷീൻ പ്ലാന്റ്, ഡി ഇങ്കിംഗ് പ്ലാന്റ്, പവർ ബോയിലർ പ്ലാന്റ് എന്നിവ സജ്ജമാക്കാൻ കാലതാമസം നേരിട്ടു. അടുത്തിടെയാണ് ഇവ പ്രവർത്തനക്ഷമമായത്. കൂടാതെ, രണ്ടുഘട്ട വൈദ്യുതി കരാറുകൾക്കും ധാരണയായിട്ടുണ്ട്.
Also Read: ബാങ്കിംഗ് തട്ടിപ്പ്: നൂറ് കോടിക്ക് മുകളിലുള്ള തട്ടിപ്പുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്
പത്രക്കടലാസ് നിർമ്മാണത്തിന് ആവശ്യമായ മരം വനം വകുപ്പിന്റെ സഹകരണത്തോടെയാണ് ലഭ്യമാക്കുന്നത്. തൃശ്ശൂർ, തിരുവനന്തപുരം ഡിവിഷനുകളിൽ നിന്നാണ് പ്രധാനമായും മരങ്ങൾ എത്തിക്കുന്നത്. സെപ്തംബർ മാസത്തോടെ, ഈ രണ്ട് ഡിവിഷനുകളിൽ നിന്നും ഏകദേശം 24,000 മെട്രിക് ടൺ മരമാണ് പ്ലാന്റിലേക്ക് എത്തുന്നത്. കൂടാതെ, ഉൽപ്പാദനത്തിന് ആവശ്യമായ വൈദ്യുതി വാണിജ്യ അടിസ്ഥാനത്തിൽ സെപ്തംബറിന് മുൻപ് ലഭ്യമാകും.
Post Your Comments