Latest NewsNewsIndiaBusinessAutomobile

നാല് സെക്കന്റിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ ആക്സിലറേഷൻ, ജാഗ്വാറിന്റെ ‘എഡിഷൻ 1988’ ഉടൻ എത്തും

വാഹനത്തിന് കരുത്തേകാൻ 5 ലിറ്ററിന്റെ വി8 സൂപ്പർ ചാർജ്ഡ് പെട്രോൾ എഞ്ചിനാണ് നൽകിയിട്ടുള്ളത്

ജാഗ്വാറിന്റെ ആദ്യ ലിമിറ്റഡ് എഡിഷൻ മോഡലായ എഫ്-പേസ് എസ്.വി.ആർ ‘എഡിഷൻ 1988’ അവതരിപ്പിച്ചു. നാല് സെക്കന്റിനുള്ളിൽ മണിക്കൂറിൽ100 കിലോമീറ്റർ ആക്സിലറേഷൻ സാധ്യമാക്കുന്നതാണ് ഈ എഡിഷന്റെ പ്രധാന പ്രത്യേകത. കൂടാതെ, പ്രത്യേക ലേസറിൽ കൊത്തിയെടുത്ത ലോഗോ ഓരോ ഫ്രണ്ട് വിംഗ് പാനലിലും സ്ഥാപിച്ചിട്ടുണ്ട്. മറ്റ് പ്രത്യേകതകൾ പരിചയപ്പെടാം.

വാഹനത്തിന് കരുത്തേകാൻ 5 ലിറ്ററിന്റെ വി8 സൂപ്പർ ചാർജ്ഡ് പെട്രോൾ എഞ്ചിനാണ് നൽകിയിട്ടുള്ളത്. ഈ എഡിഷന്റെ 394 മോഡലുകൾ മാത്രമാണ് പുറത്തിറക്കുകയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ജാഗ്വാറിന്റെ റേസിംഗ് മോഡലുകളുടെ പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ എഡിഷൻ രൂപകൽപ്പന ചെയ്തത്. കൂടാതെ, ഇത്തവണ നൽകിയ പേരിനു പിന്നിലും പ്രത്യേകതയുണ്ട്.

Also Read: നി​ര​വ​ധി കേസുകളിൽ പ്ര​തി​യാ​യ യു​വാ​വ് കാ​പ്പ നിയമ പ്ര​കാ​രം അറസ്റ്റിൽ

1988 ലെ വേൾഡ് സ്പോർട്സ് പ്രോട്ടോടൈപ്പ് ചാമ്പ്യൻഷിപ്പ് ജേതാക്കൾ ആയിരുന്ന എക്സ്ജെആർ-9 ന്റെ വിജയത്തിന്റെ ആദര സൂചകമായാണ് ‘എഡിഷൻ 1988’ എന്ന പേര് നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button