നേമം: പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റിൽ. പുളിയറക്കോണം സ്വദേശി അനന്തു എന്ന വിപിന്‍ (22) ആണ് അറസ്റ്റിലായത്. വിളപ്പില്‍ശാല പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. വിപിനുള്പ്പെട്ട നാലംഗസംഘം ചൊവ്വള്ളൂര്‍ ജങ്ഷനില്‍ സ്ഥിരമായി ബൈക്ക് റേസിങ് നടത്തുന്നത് നാട്ടുകാര്‍ വിലക്കിയിരുന്നു. ഇതില്‍ പ്രകോപിതരായാണ് നാട്ടുകാരെ ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘം സ്ഥലത്ത് പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
Read Also : ശക്തമായ മഴ തുടരും: ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
പരാതിയുടെ അടിസ്ഥാനത്തില്‍, വിളപ്പില്‍ശാല പൊലീസ് കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. തുടര്‍ന്ന്, നടത്തിയ അന്വേഷണത്തിലാണ് വിപിന്‍ അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Leave a Comment