മക്ക: ഹജ് തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അഞ്ചു പാർക്കിംഗുകൾ സജ്ജമാക്കി സൗദി. 18.85 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിലുള്ള അഞ്ചു പാർക്കിംഗുകൾ മക്കയിലെ പ്രവേശന കവാടങ്ങളിൽ സജ്ജമായി. അഞ്ചു പാർക്കിംഗുകളിലും കൂടി ആകെ അര ലക്ഷം കാറുകൾ നിർത്തിയിടാൻ കഴിയും.
Read Also: 5 കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് ഇ-ഇൻവോയിസിംഗ് നിർബന്ധമാക്കാൻ സാധ്യത
അതേസമയം, മക്കയിൽ ഹാജിമാരുടെ കാറുകൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതിനാലാണ് കാറുകൾ നിർത്തിയിടാൻ പ്രവേശന കവാടങ്ങളിൽ പാർക്കിംഗുകൾ നഗരസഭ സജ്ജമാക്കിയത്. ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർ വകുപ്പ് ആസ്ഥാനങ്ങൾ, വെയ്റ്റിങ് ഹാളുകൾ, ടോയ്‌ലെറ്റുകൾ അടക്കമുള്ള സൗകര്യങ്ങൾ പാർക്കിംഗ് സ്ഥലത്തുണ്ടെന്ന് മക്ക നഗരസഭ അണ്ടർ സെക്രട്ടറി ഹസ്സാഅ് അൽ ഷരീഫ് അറിയിച്ചു.
Post Your Comments