Latest NewsUAENewsInternationalGulf

ബലിപെരുന്നാൾ: കടക്കെണിയിലായ തടവുകാരെ മോചിപ്പിക്കുമെന്ന് ദുബായ് പോലീസ്

ദുബായ്: കടക്കെണിയിലായ തടവുകാരെ മോചിപ്പിക്കുമെന്ന് ദുബായ് പോലീസ്. ബലിപെരുന്നാൾ പ്രമാണിച്ചാണ് തടവുകാരെ മോചിപ്പിക്കുന്നത്. തടങ്കലിൽ കഴിയുന്നവരുടെ നിലവിലെ സാമ്പത്തിക ബാധ്യതകൾ തീർപ്പാക്കിയതിന് ശേഷം അവരെ വിട്ടയക്കാനാണ് പദ്ധതിയിടുന്നത്. തടവുകാർക്ക് പുതിയ ജീവിതം ലഭിക്കാൻ തീരുമാനം സഹായകമാകുമെന്നാണ് വിലയിരുത്തൽ.

Read Also: കർക്കിടക മാസത്തിലെ ദേഹരക്ഷ: രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കർക്കിടക കഞ്ഞി

അതേസമയം, ബലിപെരുന്നാൾ പ്രമാണിച്ച് പ്രത്യേക പ്രാർത്ഥനകൾക്കായി കോവിഡ് പ്രോട്ടോക്കോളുകൾ യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാർത്ഥനയ്ക്കെത്തുന്നവർ മാസ്‌ക് കൃത്യമായി ധരിക്കണമെന്നാണ് നിർദ്ദേശം. സാമൂഹിക അകലം പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

പ്രാർത്ഥനയുടെയും പ്രസംഗത്തിന്റെയും ദൈർഘ്യം 20 മിനിറ്റായി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തിരക്ക് തടയാൻ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനവും പുറത്തുകടക്കലും പോലീസിന്റെയും സന്നദ്ധപ്രവർത്തകരുടെയും മേൽനോട്ടത്തിലായിരിക്കും.

ജൂലൈ 9 നാണ് ബലിപെരുന്നാൾ. ബലിപെരുന്നാൾ പ്രമാണിച്ച് പൊതുമേഖലയ്ക്ക് നാലു ദിവസത്തെ അവധിയാണ് യുഎഇ പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ എട്ടു മുതൽ 11 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് (എഫ്എഎച്ച്ആർ) ആണ് അവധി പ്രഖ്യാപിച്ചത്.

Read Also: 25 ആശുപത്രികളിൽ കീമോ തെറാപ്പി സൗകര്യങ്ങൾ: മന്ത്രി വീണാ ജോർജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button