ThiruvananthapuramNattuvarthaLatest NewsKeralaNews

ബൈക്ക് മോഷണം : നാല് പേര്‍ പൊലീസ് പിടിയിൽ

വര്‍ക്കല വയലില്‍ വീട്ടില്‍ ഹംസ (26), തൊളിക്കോട് മാങ്കോട്ടുകോണം കുന്നുംപുറത്ത് വീട്ടില്‍ നൗഫല്‍ (29), മാങ്കോട്ടുകോണം കുന്നുംപുറത്ത് വീട് മാജിതാ ഭവനില്‍ അല്‍ അമീന്‍ (27), ബീമാപളളി സ്വദേശി എസ്.അര്‍ഷാദ് (27) എന്നിവരാണ് അറസ്റ്റിലായത്

ആര്യനാട്: ബൈക്ക് മോഷ്ടിച്ച കേസില്‍ നാല് പേര്‍ അറസ്റ്റിൽ. വര്‍ക്കല വയലില്‍ വീട്ടില്‍ ഹംസ (26), തൊളിക്കോട് മാങ്കോട്ടുകോണം കുന്നുംപുറത്ത് വീട്ടില്‍ നൗഫല്‍ (29), മാങ്കോട്ടുകോണം കുന്നുംപുറത്ത് വീട് മാജിതാ ഭവനില്‍ അല്‍ അമീന്‍ (27), ബീമാപളളി സ്വദേശി എസ്.അര്‍ഷാദ് (27) എന്നിവരാണ് അറസ്റ്റിലായത്.

Read Also : സ്വപ്നയെ ഭീഷണിപ്പെടുത്തിയ നൗഫലും കുടുംബവും ഫിറോസ് കുന്നുംപറമ്പിലിൻ്റെ ആരാധകർ, സ്വപ്നയുടെ നമ്പർ കിട്ടിയതിൽ ദുരൂഹത: ജലീൽ

കഴിഞ്ഞ മാസം 30-ന് രാവിലെയാണ് ബൈക്ക് മോഷണം പോയത്. പറണ്ടോട് ചമ്പോട്ടുപാറ റോഡരികത്ത് വീട്ടില്‍ ശാലിനിയുടെ ഭര്‍ത്താവിന്റെ ബൈക്കാണ് ഹംസ, നൗഫല്‍, അല്‍ അമീന്‍ എന്നിവര്‍ ചേര്‍ന്ന് മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.

തുടര്‍ന്ന്, ബൈക്ക് അര്‍ഷാദിന് വില്‍ക്കുകയായിരുന്നു. മോഷണ മുതല്‍ വില്‍ക്കാന്‍ സഹായിക്കുന്ന ആളാണ് അര്‍ഷാദെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button