അഗളി: അട്ടപ്പാടി നന്ദ കിഷോർ കൊലക്കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. ജോമോൻ, അഖിൽ എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ ഒരു പ്രതിപഅറസ്റ്റിലായിരുന്നു. തിരുവനന്തപുരം സ്വദേശി അനന്തുവിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കേസിൽ ഇനിയും ഒരു പ്രതി കൂടി പിടിയിലാവാനുണ്ട്.
കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (26) ആണ് കുറുവടി കൊണ്ടുള്ള മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. ജൂൺ 30ന് രാത്രി പത്തിനാണ് സംഭവം. അട്ടപ്പാടി കാവുണ്ടിക്കല്ലിൽ ഇരട്ടക്കുളത്തുള്ള ഫാം ഹൗസിൽവച്ചാണു പ്രതികൾ യുവാവിനെ മർദിച്ചത്.
അട്ടപ്പാടി ഭൂതിവഴിയിൽ പ്രസാദം വീട്ടിൽ വിപിൻ പ്രസാദ് (24), ഒറ്റപ്പാലം പാത്തംകുളം പുലാക്കൽ വീട്ടിൽ നാഫിഹ് (24), ഒറ്റപ്പാലം വരോട് ചാത്തംകുളംവീട്ടിൽ അഷറഫ് (33), ഒറ്റപ്പാലം വരോട് അത്തിക്കുർശി സുനിൽകുമാർ (24), അഗളി ഭൂതിവഴിയിൽ മാരി എന്ന പ്രവീൺ (23), അഗളി ഭൂതിവഴിയിൽ രാജീവ് (22) എന്നിവരെ കേസിൽ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ഒന്നാം പ്രതി വിപിൻ പ്രസാദിനു കൈതോക്കു വാങ്ങി നൽകാമെന്ന വാഗ്ദാനം നൽകി നന്ദകിഷോറും സുഹൃത്ത് കണ്ണൂർ സ്വദേശിയായ വിനയനും ചേർന്ന് ഒരു ലക്ഷം രൂപ വാങ്ങിയെടുത്തു.
ഈ പണം വാങ്ങുന്നതിനായി ഇരട്ടക്കുളത്തുള്ള ഫാമിംഗ് ഹൗസിൽ പ്രതികളെ എത്തിച്ചു മർദ്ദിക്കുകയാണുണ്ടായതെന്നു പോലീസ് പറഞ്ഞു. മരിച്ച നന്ദകിഷോറിനെ അഗളി സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രതികൾ കടന്നു കളയുകയായിരുന്നു. ആശുപത്രിയിലെമ്പോൾ യുവാവു മരിച്ച നിലയിലായിരുന്നു.
Post Your Comments