KollamLatest NewsKeralaNattuvarthaNews

നി​ര​വ​ധി കേസുകളിൽ പ്ര​തി​യാ​യ യു​വാ​വ് കാ​പ്പ നിയമ പ്ര​കാ​രം അറസ്റ്റിൽ

കൊ​ല്ലം തൃ​ക്ക​ട​വൂ​ർ ഓ​റ്റ​ക്ക​ൽ അ​ജി ഭ​വ​നി​ൽ കൊമ്പ​ൻ അ​ജി എ​ന്നു വി​ളി​ക്കു​ന്ന അ​ജി​കു​മാ​ർ (43) ആ​ണ് അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

കൊ​ല്ലം: നി​ര​വ​ധി എ​ൻ​ഡി​പി​എ​സ് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വ് അറസ്റ്റിൽ. കൊ​ല്ലം തൃ​ക്ക​ട​വൂ​ർ ഓ​റ്റ​ക്ക​ൽ അ​ജി ഭ​വ​നി​ൽ കൊമ്പ​ൻ അ​ജി എ​ന്നു വി​ളി​ക്കു​ന്ന അ​ജി​കു​മാ​ർ (43) ആ​ണ് അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ൻ പ്ര​കാ​രം ആണ് പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തത്.

ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ടി.​നാ​രാ​യ​ണ​ൻ ജി​ല്ലാ ക​ള​ക്ട​ർ അ​ഫ്സാ​ന പ​ർ​വീ​ണി​ന് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. 2012 മു​ത​ൽ 2022 വ​രെ എ​ൻ​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​രം 9 ഓ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇയാളെ മൂന്നോ​ളം മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളി​ൽ കോ​ട​തി ശി​ക്ഷി​ച്ചി​ട്ടു​ള​ള​താ​ണ്. അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ, കൊ​ല്ലം എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ന്‍റ് ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക്സ് സ്പെ​ഷ​ൽ സ്ക്വാ​ഡ്, ചാ​ത്ത​ന്നൂ​ർ എ​ക്സൈ​സ് റേ​ഞ്ച്, ക​രു​നാ​ഗ​പ്പ​ള്ളി എ​ക്സൈ​സ് റേ​ഞ്ച് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.

Read Also : മിസ്സ് ഇന്ത്യ 2022: വിജയിപ്പട്ടം നേടി കർണാടകയുടെ സിനി ഷെട്ടി

അ​ഞ്ചാ​ലും​മൂ​ട് ഇ​ൻ​സ്പെ​ക്ട​ർ ഡി.​ദേ​വ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ് ഐ വി. ​അ​നീ​ഷ്, എ ​എ​സ് ഐ ഗു​രു​പ്ര​സാ​ദ്, എ​സ് ​സി ​പി ഒ ദി​ലീ​പ് രാ​ജ്, സി​ പി ​ഒ അ​രു​ണ്‍ കെ.​എ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തിലാണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തിയത്. തുടർന്ന്, ഇ​യാ​ളെ ക​രു​ത​ൽ ത​ട​ങ്ക​ലി​നാ​യി തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക​യ​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button