IdukkiLatest NewsKeralaNattuvarthaNews

മൂ​ന്നാ​റിൽ നിന്ന് 120 ലി​റ്റ​ർ വ്യാ​ജ​മ​ദ്യം പി​ടി​കൂ​ടി

നൈ​മ​ക്കാ​ട് എ​സ്റ്റേ​റ്റി​ൽ​ നി​ന്നുമാണ് മദ്യം പിടികൂടിയത്

മൂ​ന്നാ​ർ: മൂ​ന്നാ​ർ 50 ലി​റ്റ​ർ സ്പി​രി​റ്റും 70 ലി​റ്റ​ർ ക​ള​ർ​ചേ​ർ​ത്ത വ്യാ​ജ​മ​ദ്യ​വും പി​ടി​കൂ​ടി. നൈ​മ​ക്കാ​ട് എ​സ്റ്റേ​റ്റി​ൽ​ നി​ന്നുമാണ് മദ്യം പിടികൂടിയത്. നി​ര​വ​ധി അ​ബ്കാ​രി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ നൈ​മ​ക്കാ​ട് സ്വ​ദേ​ശി പ്ര​ഭാ​ക​ര​ൻ സം​ഭ​വ​സ്ഥ​ല​ത്തു ​നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ട്ട​താ​യി എ​ക്സൈ​സ് സം​ഘം അ​റി​യി​ച്ചു.

മൂ​ന്നാ​ർ എ​ക്സൈ​സ് സം​ഘം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെയാണ് നൈ​മ​​ക്കാ​ട് എ​സ്റ്റേ​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​ടു​ക്കി എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യു​ടെ ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു പരിശോധന.

Read Also : ആദ്യ സോളാർ കാർ പുറത്തിറക്കാനൊരുങ്ങി ഈ ഡച്ച് കാർ നിർമ്മാതാക്കൾ

എ​ക്സൈ​സ് ഇ​ൻ​സ്പ​ക്ട​ർ എ.​പി ഷി​ഹാ​ബ്, ഐ​ബി പ്രി​വ​ന്‍റീ​വ് ഓ​ഫീസ​ർ എ​സ്. ബാ​ല​സു​ബ്ര​മ​ണ്യ​ൻ, ദേ​വി​കു​ളം റേ​ഞ്ചി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മ​രാ​യ പി.​ഒ. സാ​ഗ​ർ, ബി​ജു മാ​ത്യു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മ​രാ​യ അ​രു​ണ്‍, റോ​ജി​ൻ, സെ​ൽ​വ​കു​മാ​ർ, സു​നി​ൽ, ജ​സി​ൽ, ബി​ന്ദു​മോ​ൾ തു​ട​ങ്ങി​യ​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button