മൂന്നാർ: മൂന്നാർ 50 ലിറ്റർ സ്പിരിറ്റും 70 ലിറ്റർ കളർചേർത്ത വ്യാജമദ്യവും പിടികൂടി. നൈമക്കാട് എസ്റ്റേറ്റിൽ നിന്നുമാണ് മദ്യം പിടികൂടിയത്. നിരവധി അബ്കാരി കേസുകളിലെ പ്രതിയായ നൈമക്കാട് സ്വദേശി പ്രഭാകരൻ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടതായി എക്സൈസ് സംഘം അറിയിച്ചു.
മൂന്നാർ എക്സൈസ് സംഘം കഴിഞ്ഞ ദിവസം രാത്രിയോടെയാണ് നൈമക്കാട് എസ്റ്റേറ്റിൽ പരിശോധന നടത്തിയത്. ഇടുക്കി എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന.
Read Also : ആദ്യ സോളാർ കാർ പുറത്തിറക്കാനൊരുങ്ങി ഈ ഡച്ച് കാർ നിർമ്മാതാക്കൾ
എക്സൈസ് ഇൻസ്പക്ടർ എ.പി ഷിഹാബ്, ഐബി പ്രിവന്റീവ് ഓഫീസർ എസ്. ബാലസുബ്രമണ്യൻ, ദേവികുളം റേഞ്ചിലെ പ്രിവന്റീവ് ഓഫീസർമരായ പി.ഒ. സാഗർ, ബിജു മാത്യു, സിവിൽ എക്സൈസ് ഓഫീസർമരായ അരുണ്‍, റോജിൻ, സെൽവകുമാർ, സുനിൽ, ജസിൽ, ബിന്ദുമോൾ തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.
Post Your Comments