പാലക്കാട്: സംഘ് പരിവാർ സംഘടനകൾക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. ഉദയ്പൂരിൽ കൊലപാതകം നടത്തിയ ക്രിമിനലുകൾക്ക്, സംഘ് പരിവാർ സംഘടനകളുമായുള്ള ബന്ധത്തിന്റെ തെളിവുകൾ ഓരോന്നായി പുറത്തുവരുമ്പോൾ, ഹിന്ദുത്വ ഫാസിസത്തിന്റെ ഹീനമായ മുഖമാണ് പുറത്തുവരുന്നതെന്ന് വി.ടി. ബൽറാം പറഞ്ഞു. ഈ കുറ്റകൃത്യത്തേക്കുറിച്ചുള്ള അന്വേഷണം സമഗ്രവും സത്യസന്ധവുമായി മുന്നോട്ടുകൊണ്ടുപോയി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാൻ നമ്മുടെ നിയമസംവിധാനങ്ങൾക്ക് കഴിയുമെന്ന് ഉറപ്പുവരുത്തുകയാണ് ഇനിയുണ്ടാവേണ്ടതെന്ന് ബൽറാം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
വി.ടി. ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഉദയ്പൂരിൽ കൊലപാതകം നടത്തിയ ക്രിമിനലുകൾക്ക് സംഘ് പരിവാർ സംഘടനകളുമായുള്ള ബന്ധത്തിന്റെ തെളിവുകൾ ഓരോന്നായി പുറത്തുവരുമ്പോൾ ഹിന്ദുത്വ ഫാഷിസത്തിന്റെ ഹീനമായ മുഖം ഒരിക്കൽക്കൂടി അനാവൃതമാവുകയാണ്. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിച്ച് വെറുപ്പും വിദ്വേഷവും വളർത്താനുള്ള അപകടകരമായ ഈ നീക്കത്തെ മതനിരപേക്ഷതയിലും സൗഹാർദ്ദപരമായ സാമുദായിക സഹവർത്തിത്തത്തിലും വിശ്വസിക്കുന്ന മുഴുവനാളുകളും ഒന്നിച്ചു നിന്ന് പരാജയപ്പെടുത്തേണ്ടതുണ്ട്.
ഈ കുറ്റകൃത്യത്തേക്കുറിച്ചുള്ള അന്വേഷണം സമഗ്രവും സത്യസന്ധവുമായി മുന്നോട്ടുകൊണ്ടുപോയി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാൻ നമ്മുടെ നിയമസംവിധാനങ്ങൾക്ക് കഴിയുമെന്ന് ഉറപ്പുവരുത്തുകയാണ് ഇനിയുണ്ടാവേണ്ടത്.
ഏറ്റവും കുറഞ്ഞ വിലയിൽ റിയൽമി വി20 5ജി, സവിശേഷതകൾ ഇങ്ങനെ
ഹിന്ദുത്വ രാഷ്ട്രീയത്തിനും പൊളിറ്റിക്കൽ ഇസ്ലാമിനുമെതിരെയുള്ള വിമർശനത്തിന്റെ ആശയപരമായ പശ്ചാത്തലം ഞാൻ നേരത്തെ തന്നെ വിശദീകരിച്ചിട്ടുണ്ട്. ഏതെങ്കിലും പ്രത്യേക സംഭവത്തിന്റെ പശ്ചാത്തലത്തിലല്ല, ഭരണഘടനാ മൂല്യങ്ങളിലൂന്നിയ ലിബറൽ ജനാധിപത്യ രാഷ്ട്രീയ കാഴ്ചപ്പാടിന്റെ ഭാഗമായുള്ള സ്ഥിരം വിമർശനമാണത്. അതിൽ മാറ്റമില്ല.
Post Your Comments