കോട്ടയം: പൊന്‍പള്ളിയില്‍ മരം വീണ് കാര്‍ തകര്‍ന്നു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല.
Read Also : താര സംഘടനയിലെ പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്, മോഹന്‍ലാലിന് കത്ത് നല്കി ഗണേഷ് കുമാര്‍ എംഎല്‍എ
അതേസമയം, ഇടുക്കിയിൽ മണ്ണിടിഞ്ഞ് വീണ് വീട് ഭാഗികമായി തകർന്നു. മുരിക്കാശേരി പതിനാറാംകണ്ടം ചോട്ടുപുറത്ത് എൽസമ്മയുടെ വീടാണ് ഇടിഞ്ഞത്. വീട്ടുകാർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.
ഇന്ന് പുലർച്ചെയാണ് സംഭവം. വീടിന് സമീപത്തുള്ള 20 അടി ഉയരത്തിലുള്ള മൺതിട്ട ഇടിഞ്ഞു വീണു. പിന്നാലെ വീടിന് പുറകിലുള്ള ഭിത്തിയും ഇടിഞ്ഞ് വീടിനുള്ളിലേക്ക് വീണു. ഈ സമയം അഞ്ച് പേർ വീട്ടിലുണ്ടായിരുന്നു. ഇവരുടെ ശരീരത്തേക്കാണ് ഇഷ്ടികയും മറ്റും വീണത്. നിസാര പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സതേടി.
Post Your Comments